റിഷഭ് പന്തിനെ ലോക കപ്പില്‍ ഓപ്പണറാക്കണം, നിര്‍ദേശം ഷെയിന്‍ വോണിന്റെ, വിശദീകരണം ഇങ്ങനെ

പന്തിനെ രോഹിത് ശര്‍മയ്ക്ക് ഒപ്പം ഓപ്പണറായി ഇറക്കണം എന്നാണ് വോണ്‍ നിര്‍ദേശിക്കുന്നത്
റിഷഭ് പന്തിനെ ലോക കപ്പില്‍ ഓപ്പണറാക്കണം, നിര്‍ദേശം ഷെയിന്‍ വോണിന്റെ, വിശദീകരണം ഇങ്ങനെ

1992 ലോക കപ്പ് മുതലാണ് നിറങ്ങള്‍ ക്രിക്കറ്റ് മൈതാനത്തേക്ക് എത്തുന്നത്. പക്ഷേ ആ ലോക കപ്പ് ഇന്നും ആരാധകരുടെ ഓര്‍മയില്‍ നില്‍ക്കുന്നത് ന്യൂസിലാന്‍ഡിന് വേണ്ടി മൂര്‍ച്ഛയേറിയ തന്ത്രം മെനഞ്ഞ മാര്‍ടിന്‍ ക്രൗവിന്റെ പേരിലാവും. മാര്‍ക് ഗ്രേറ്റ്ബാഷിനെ ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ കയറ്റി വെടിക്കെട്ടിന് ഇറക്കിയും, ദീപക് പട്ടേലെന്ന സ്പിന്നറെ കൊണ്ട് ബൗള്‍ ചെയ്യിച്ചും കീവീസ് നായകന്‍ ഞെട്ടിച്ചു. 2019 ലോക കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അങ്ങിനെയൊരു ഞെട്ടിക്കലിന് വേണ്ടി വാദിക്കുകയാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. 

പന്തിനെ രോഹിത് ശര്‍മയ്ക്ക് ഒപ്പം ഓപ്പണറായി ഇറക്കണം എന്നാണ് വോണ്‍ നിര്‍ദേശിക്കുന്നത്. ഇതിനെ കുറിച്ച് വോണ്‍ പറയുന്നത് ഇങ്ങനെ, പന്ത് ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ ഇടം നേടുമെന്നാണ് കേള്‍ക്കുന്നത്. ധോനിക്കും പന്തിനും കളിക്കാനാവും എന്നാണ് എന്റെ തോന്നല്‍. പന്തിനെ ബാറ്റ്‌സ്മാനായി പരിഗണിച്ച് കളിപ്പിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല. മികച്ച കളിക്കാരനാണ് പന്ത്. 

ശിഖര്‍ ഓപ്പണിങ്ങില്‍ മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിനൊപ്പം പന്ത് ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ അത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കും. ഇതുപോലുള്ള എക്‌സ് ഫാക്ടേഴ്‌സിലൂടെ എതിരാളികള്‍ക്ക് സര്‍പ്രൈസ് കൊടുക്കാനാവും എന്ന് വോണ്‍ ചൂണ്ടിക്കാണിക്കുന്നു. ഓപ്പണിങ്ങിലും, മധ്യനിരയിലുമെല്ലാം യഥേഷ്ടം ബാറ്റ് ചെയ്യാന്‍ പാകത്തിലുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഇവരെ ഇന്ത്യ എങ്ങിനെയാവും ഉപയോഗിക്കുക എന്ന് കാണുവാനാണ് ആകാംക്ഷ. 

ധോനി ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുമെന്നും വോണ്‍ പറയുന്നു. ബാറ്റിങ് ഓര്‍ഡറില്‍ 4,5,6 എന്നിങ്ങനെ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ ധോനിക്ക് സാധിക്കും. ഇന്ത്യയ്ക്ക് ലോക കപ്പ് ജയിക്കണം എങ്കില്‍ ധോനിയുടെ പ്രകടനം നിര്‍ണായകമായിരിക്കും എന്നും ഓസീസ് മുന്‍ സ്പിന്നര്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com