ലോക കപ്പിലും പാകിസ്ഥാനുമായി കളിക്കരുത്; ബിസിസിഐയോട് ആവശ്യം ഉയരുന്നു

 ഇമ്രാന്‍ ഖാന്‍ പ്രതികരിക്കാത്തിടത്തോളം പാകിസ്ഥാന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്
ലോക കപ്പിലും പാകിസ്ഥാനുമായി കളിക്കരുത്; ബിസിസിഐയോട് ആവശ്യം ഉയരുന്നു

40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ രാജ്യം നില്‍ക്കുമ്പോള്‍ ലോക കപ്പില്‍ പാകിസ്ഥാനുമായി ഇന്ത്യ കളിക്കരുത് എന്ന ആവശ്യം ഉയരുന്നു. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയാണ് ബിസിസിഐയ്ക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. 

ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയാണ് ലോക കപ്പില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്നും പിന്മാറാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണ് എങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സുരേഷ് ബഫ്‌ന പറഞ്ഞു. 

പുല്‍വാമ ആക്രമണത്തില്‍ ഇതുവരെ പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലായെങ്കില്‍ എന്തുകൊണ്ട് ഇമ്രാന്‍ ഖാന് ഇതിനെതിരെ പ്രതികരിച്ചുകൂടായെന്നും അവര്‍ ചോദിക്കുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തു മാറ്റിയിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രതികരിക്കാത്തിടത്തോളം പാകിസ്ഥാന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. അതിനാലാണ് ആക്രമണത്തെ അപലപിച്ച് ഇമ്രാന്‍ ഖാന്റെ ഫോട്ടോ മാറ്റം ചെയ്തതെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com