യുവിയുടെ വിശേഷങ്ങൾ ഇനിയുമുണ്ട്; പ്രതിഭയുടെ സ്പർശമുള്ള ഈ സുന്ദരമായ സിക്സർ അത് വിളിച്ചു പറയുന്നു (വീഡിയോ)

ക്രിക്കറ്റിലെ പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് എക്കാലത്തും യുവിയെ വിലയിരുത്താറുള്ളത്
യുവിയുടെ വിശേഷങ്ങൾ ഇനിയുമുണ്ട്; പ്രതിഭയുടെ സ്പർശമുള്ള ഈ സുന്ദരമായ സിക്സർ അത് വിളിച്ചു പറയുന്നു (വീഡിയോ)

മാലി: നിലവിലെ ഇന്ത്യൻ ടീമിൽ യുവരാജ് സിങിന് സ്ഥാനമില്ലെങ്കിൽ ക്രിക്കറ്റിലെ പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് എക്കാലത്തും യുവിയെ വിലയിരുത്താറുള്ളത്. കളത്തിനകത്തും പുറത്തും അത് അങ്ങനെത്തന്നെ. അര്‍ബുദത്തെ ഇച്ഛാശക്‌തി കൊണ്ട് തോല്‍പ്പിച്ച് തിരിച്ചെത്തി സെഞ്ച്വറിയടിച്ച് ആഘോഷിച്ച പ്രതിഭ. 37കാരനായ താരം കളിക്കാനിറങ്ങുന്നത് ആരാധകർക്ക് ആവേശമാണ്. ഇപ്പോഴിതാ യുവരാജിന്റെ ഒരു സിക്സർ ആഘോഷമാക്കുകയാണ് സാമൂ​ഹിക മാധ്യമങ്ങളിലൂടെ ആരാധകർ. 

മാലിയില്‍ മാലിദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്കായി യുവി പറത്തിയ ഈ ഷോട്ട് പ്രായമേറിയിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. ക്രിക്കറ്റിന്‍റെ സൗന്ദര്യശാസ്ത്രങ്ങളില്‍ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിവേര്‍‌സ് സ്വീപ്പ് ഷോട്ടിലൂടെ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പായിക്കുകയായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍. മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിയും വൈസ് പ്രസിഡന്‍റ് ഫൈസല്‍ നസീമും അണിനിരന്ന ടീമിനെതിരെയായിരുന്നു യുവിയുടെ തകര്‍പ്പന്‍ ബാറ്റിങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com