ബാറ്റിങില്‍ തകര്‍ന്ന് ഇന്ത്യ; ആറ് വിക്കറ്റുകള്‍ നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ടോസ് നടഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
ബാറ്റിങില്‍ തകര്‍ന്ന് ഇന്ത്യ; ആറ് വിക്കറ്റുകള്‍ നഷ്ടം

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ടോസ് നടഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 104 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 

തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (അഞ്ച്) നഷ്ടമായ ഇന്ത്യക്കായി ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 50 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 24 റണ്‍സെടുത്തു പുറത്തായി. പിന്നീട് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ വീണു. റിഷഭ് പന്ത് (മൂന്ന്), കാര്‍ത്തിക് (ഒന്ന്), ഹര്‍ദിക് പാണ്ഡ്യ (ഒന്ന്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. എംഎസ് ധോണി 16 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 

നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ടെ അരങ്ങേറ്റം കുറിച്ചു. മെയ് മാസത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സലായാണ് ഈ പരമ്പര കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com