ഇവിടെ മെസിയെ നെയ്മര്‍ വെട്ടി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ക്രിസ്റ്റിയാനോ പന്ത്രണ്ടാമതും

ഫുട്‌ബോള്‍ ലോകത്തിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റില്‍ നെയ്മറും, എംബാപ്പെയും മെസിയെ പിന്നിലാക്കി
ഇവിടെ മെസിയെ നെയ്മര്‍ വെട്ടി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ക്രിസ്റ്റിയാനോ പന്ത്രണ്ടാമതും

മുപ്പതുകളിലാണ് സഞ്ചാരമെങ്കിലും കളിക്കളത്തില്‍ കുതിപ്പിന് മെസിയും ക്രിസ്റ്റ്യാനോയും കുറവൊന്നും വരുത്തിയിട്ടില്ല. പക്ഷേ എംബാപ്പെ, ഗ്രീസ്മാന്‍ എന്നിവരുടെ വരവ് രണ്ട് സൂപ്പര്‍ താരങ്ങളുടേയും മൂല്യത്തില്‍ പ്രഹരമേല്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫിനാന്‍ഷ്യല്‍ സ്ഥാപനമായ കെപിഎംജി പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഒരു ദശകത്തിലേറെയായി ഫുട്‌ബോള്‍ ലോകം വാഴുന്ന രണ്ട് താരങ്ങളുടെ മൂല്യം ഇടിഞ്ഞതായി പറയുന്നത്. 

ഫുട്‌ബോള്‍ ലോകത്തിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റില്‍ നെയ്മറും, എംബാപ്പെയും മെസിയെ പിന്നിലാക്കി. 229.1 മില്യണ്‍ യൂറോയുമായി നെയ്മറാണ് ഒന്നാമത്. എംബാപ്പെയുടെ മൂല്യം 215 മില്യണ്‍ യൂറോയും. മൂന്നാമതാണ് മെസി. 203.3 മില്യണ്‍ യൂറോയാണ് മെസിയുടെ വില. 107 മില്യണ്‍ യൂറോ വിലമതിക്കുന്ന ക്രിസ്റ്റിയാനോ പട്ടികയില്‍ 12ാം സ്ഥാനത്താണ്. 

മെസിക്ക് പിന്നില്‍ നാലാമതായി ലിവര്‍പൂളിന്റെ മുഹമ്മദ് സലയുണ്ട്. 168.3 മില്യണ്‍ യൂറോയാണ് സലയുടെ മൂല്യം. ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ അഞ്ചാമതും, ചെല്‍സിയുടെ ഹസാര്‍ഡ് ആറാമതുമാണ്. എംബാപ്പെയും ഗ്രീസ്മാനുമെല്ലാം തങ്ങളുടെ കരിയറിലെ മികച്ച ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും മൂല്യം വരും വര്‍ഷങ്ങളിലും കുറഞ്ഞ് തന്നെ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ല്‍ 51 ഗോളുകള്‍ ക്ലബിനും ടീമിനും വേണ്ടി നേടി മെസിയായിരുന്നു ടോപ് സ്‌കോറര്‍. 49 ഗോളുമായി ക്രിസ്റ്റിയാനോ രണ്ടാമതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com