പന്തിനേയും ചേര്‍ത്താണ് നമ്മുടെ ലോക കപ്പ് പ്ലാനുകള്‍ എന്ന് എംഎസ്‌കെ പ്രസാദ്;  ധോനി സമ്മര്‍ദ്ദത്തിലാവും

ഓസ്‌ട്രേലി, ന്യൂസിലാന്‍ഡ് ഏകദിന പരമ്പരകളില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് കാര്യമാക്കേണ്ടതില്ലെ
പന്തിനേയും ചേര്‍ത്താണ് നമ്മുടെ ലോക കപ്പ് പ്ലാനുകള്‍ എന്ന് എംഎസ്‌കെ പ്രസാദ്;  ധോനി സമ്മര്‍ദ്ദത്തിലാവും

ലോക കപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് ടീമിലുണ്ടാകുമോ ഇല്ലയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ധോനിയുടെ സാന്നിധ്യം ടീമിലുള്ളപ്പോള്‍ പ്ലേയിങ് ഇലവനില്‍ എങ്ങിനെ പന്തിനെ കൂടി ഉള്‍പ്പെടുത്തും എന്ന ചോദ്യം നിലനില്‍ക്കുമ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തുകയാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. 

ഇന്ത്യയുടെ 2019 ലോക കപ്പ് പ്ലാനില്‍ പന്ത് എന്തായാലും ഉണ്ടാകുമെന്നാണ് എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. ഇനി വരുന്ന  ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഏകദിന പരമ്പരകളില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് എംഎസ്‌കെ പ്രദാസിന്റെ വാക്കുകള്‍. ലോക കപ്പ് ടീമില്‍ ഇടം നേടുന്നതിന് മത്സരിക്കുന്ന വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് പന്ത്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരും നന്നായിട്ടാണ് കളിക്കുന്നതെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ ടോപ് സ്‌കോററായിട്ടാണ് പന്ത് മികവ് കാട്ടിയത്. എന്നാല്‍ നേരത്തെ, ഓസീസ്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്ത് തഴയപ്പെട്ടു. ജനുവരി 12ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ധോനിക്കൊപ്പം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പറായി ഉള്ളത്. ഓസീസിനും ന്യൂസിലാന്‍ഡിനുമെതിരായ പരമ്പരയില്‍ വീണ്ടും പരാജയപ്പെടുകയാണ് ധോനി എങ്കില്‍, പന്തിന്റെ മികച്ച ഫോം സെലക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. 

പന്തിന് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. ഓസീസിനെതിരെ ട്വന്റി20യും, നാല് ടെസ്റ്റും കളിച്ചാണ് പന്ത് വരുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ പന്തിനിപ്പോഴുണ്ട്. കൂടുതല്‍ കരുത്തോടെ പന്ത് മടങ്ങി വരുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com