ബിഷന്‍ സിങ് ബേദിയെ വിലക്കിയിട്ടുണ്ട് നമ്മള്‍, ഹര്‍ദിക്കിനേയും രാഹുലിനേയും വിലക്കണം; ക്ഷമാപണം പോരെന്ന് സിഒഎ അംഗം

രാഹുലിനും, ഹര്‍ദിക്കിനും കഴിഞ്ഞ ദിവസം ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു
ബിഷന്‍ സിങ് ബേദിയെ വിലക്കിയിട്ടുണ്ട് നമ്മള്‍, ഹര്‍ദിക്കിനേയും രാഹുലിനേയും വിലക്കണം; ക്ഷമാപണം പോരെന്ന് സിഒഎ അംഗം

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കെ.എല്‍.രാഹുലിനേയും, ഹര്‍ദിക് പാണ്ഡ്യയേയും ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്ന് സിഒഎ അംഗം ഡയാന ഇഡല്‍ജി. ഇവര്‍ ക്ഷമാപണം നടത്തിയത് കൊണ്ട് കാര്യമില്ല. സിനിമാ താരങ്ങളുമായി ക്രിക്കറ്റ് താരങ്ങള്‍ ബന്ധം നിലനിര്‍ത്തുന്നത് പുതിയ കാര്യമല്ല. പക്ഷേ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നതിന് മുന്‍ഗണന നല്‍കി അവര്‍ എപ്പോഴും ഒരു അകലം പാലിച്ചിരുന്നതായും ഡയാന ചൂണ്ടിക്കാണിക്കുന്നു. 

നിരാശപ്പെടുത്തുന്ന പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത് നടത്തിയ ബിഷന്‍ സിങ് ബേദിക്ക് പോലും ഒരു മത്സരത്തില്‍ നിന്നും വിലക്ക് നമ്മള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 1970കളിലായിരുന്നു അത്. 

രാഹുലിനും, ഹര്‍ദിക്കിനും കഴിഞ്ഞ ദിവസം ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും, പറഞ്ഞു പോയതില്‍ പശ്ചാത്താപമുണ്ടെന്നുമായിരുന്നു ബിസിസിഐക്ക് ഹര്‍ദിക് മറുപടി നല്‍കിയത്. പരസ്യമായും ഹര്‍ദിക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 24 മണിക്കൂറിനകം വിശദീകരണം നല്‍കുവാനാണ് ബിസിസിഐ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com