യുവന്റ്‌സിലേക്ക് പോയതാണോ വെല്ലുവിളി? മെസിയെ ചലഞ്ച് ചെയ്ത ക്രിസ്റ്റ്യാനോയ്ക്ക് ഇബ്രായുടെ മറുപടി

വെല്ലുവിളികളെ കുറിച്ചാണ് ക്രിസ്റ്റിയാനോ സംസാരിക്കുന്നത്. എന്നാല്‍ കണ്ണും പൂട്ടി സീരി എ കിരീടം നേടുന്ന ഒരു ക്ലബിലേക്കാണ് ക്രിസ്റ്റ്യാനോ പോയത്
യുവന്റ്‌സിലേക്ക് പോയതാണോ വെല്ലുവിളി? മെസിയെ ചലഞ്ച് ചെയ്ത ക്രിസ്റ്റ്യാനോയ്ക്ക് ഇബ്രായുടെ മറുപടി

പേടിയെന്നത് കളിക്കളത്തിലും പുറത്തും സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിനില്ല. ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇബ്രാഹിമോവിച്ചിന്റെ ഇര. സ്‌പെയ്‌നിന് പുറത്ത് വെല്ലുവിളി ഏറ്റെടുക്കുവാന്‍ മെസിയെ ക്രിസ്റ്റിയാനോ വെല്ലുവിളിച്ചതിനെ ചോദ്യം ചെയ്താണ് സ്വീഡന്റെ മുന്‍ സ്‌ട്രൈക്കറുടെ വരവ്. 

റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റ്‌സിലേക്ക് താന്‍ ചേക്കേറിയത് വെല്ലുവിളികളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എന്നായിരുന്നു ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നത്. ഞാന്‍ ഇംഗ്ലണ്ടിലും, സ്‌പെയ്‌നിലും, ഇറ്റലിയിലും പോര്‍ച്ചുഗലിലും കളിച്ചു. എന്നാല്‍ മെസി ഇപ്പോഴും സ്‌പെയിനില്‍ തന്നെയാണ്. സ്‌പെയ്‌നിന് പുറത്ത് വന്ന് മെസി വെല്ലുവിളി ഏറ്റെടുക്കണം എന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

വെല്ലുവിളികളെ കുറിച്ചാണ് ക്രിസ്റ്റിയാനോ സംസാരിക്കുന്നത്. എന്നാല്‍ കണ്ണും പൂട്ടി സീരി എ കിരീടം നേടുന്ന ഒരു ക്ലബിലേക്കാണ് ക്രിസ്റ്റ്യാനോ പോയത്. എന്തുകൊണ്ട് ഒരു സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്തില്ല? ഒരു സെക്കന്‍ഡ് ഡിവിഷന്‍ ക്ലബിലേക്കെത്തി അവരെ കിരീടം ചൂടിച്ചുകൊണ്ട് ചാമ്പ്യനാവാനാണ് ശ്രമിക്കേണ്ടത്. യുവന്റ്‌സിലേക്ക് പോയി എന്നത് ഒരു വെല്ലുവിളി അല്ലെന്ന് ഇബ്രാഹിമോവിച്ച് പറയുന്നു. 

ഇറ്റാലിയന്‍ ഫുട്‌ബോളിലേക്ക് വരുവാനുള്ള ക്രിസ്റ്റിയാനോയുടെ വെല്ലുവിളി മെസി തള്ളിയിരുന്നു. എനിക്ക് മാറ്റം ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിലാണ് ഞാന്‍ ഇപ്പോള്‍. ഓരോ വര്‍ഷവും എനിക്ക് മുന്നിലുള്ള വെല്ലുവിളി മാറി വരുന്നു. പുതിയ ലക്ഷ്യങ്ങള്‍ക്ക് ക്ലബോ, ലീഗോ മാറേണ്ട കാര്യം തനിക്കില്ലെന്നും മെസി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com