ഒരറ്റത്ത് നിന്നും കളി നിയന്ത്രിക്കാന്‍ പോവുകയാണ് ധോനിയെന്ന് സച്ചിന്‍; പന്തിനെ ലോക കപ്പ് ടീമിലെടുക്കുക പ്രായോഗികമല്ല

രണ്ടാം ഏകദിനത്തില്‍ ധോനി വ്യത്യസ്തമായി ചിന്തിച്ചാണ് കളിച്ചത്. ധോനി നേരിട്ട ആദ്യ ബോള്‍ മുതല്‍ ഇത് വ്യക്തമായിരുന്നു
ഒരറ്റത്ത് നിന്നും കളി നിയന്ത്രിക്കാന്‍ പോവുകയാണ് ധോനിയെന്ന് സച്ചിന്‍; പന്തിനെ ലോക കപ്പ് ടീമിലെടുക്കുക പ്രായോഗികമല്ല

ജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടി നങ്കൂരമിടുന്നതിന് ഒപ്പം ഒരു വശത്ത് നിന്നും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ധോനിക്ക് കഴിയുമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആദ്യ ഏകദിനത്തില്‍ കണ്ട ധോനിയെയല്ല രണ്ടാം ഏകദിനത്തില്‍ കണ്ടത്. തന്റെ ചിന്തയില്‍ ധോനി വരുത്തിയ മാറ്റമാണ് ഇതിന് പിന്നിലെന്നും സച്ചിന്‍ പറയുന്നു. 

ഷോട്ട് ഉതിര്‍ക്കാന്‍ ധോനി ലക്ഷ്യം വയ്ക്കുന്നിടത്തേക്ക് അദ്ദേഹത്തിന് കളിക്കാന്‍ ആദ്യ ഏകദിനത്തില്‍ സാധിക്കുന്നുണ്ടായില്ല. ആര്‍ക്കും ഇങ്ങനെ സംഭവിക്കാം. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ധോനി വ്യത്യസ്തമായി ചിന്തിച്ചാണ് കളിച്ചത്. ധോനി നേരിട്ട ആദ്യ ബോള്‍ മുതല്‍ ഇത് വ്യക്തമായിരുന്നു. വ്യത്യസ്തത ധോനിയില്‍ നമുക്ക് തോന്നിയെന്നും സച്ചിന്‍ തന്റെ ആപ്പായ 100എംബിയില്‍ പറഞ്ഞു. 

ഡോട്ട് ബോള്‍സ് കളിക്കാന്‍ ധോനിക്ക് ഇഷ്ടമാണ്. വിക്കറ്റ് മനസിലാക്കുന്നതിനും, ബൗളര്‍മാര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നറിയുന്നതിനും വേണ്ടിയാണ് ഇത്. കളിയുടെ അവസാനം വരെ ഇന്ത്യയ്ക്ക് സാധ്യത നിലനിര്‍ത്തുന്നതിന് കൂടി വേണ്ടിയാണ് ധോനിയുടെ ശ്രമങ്ങള്‍. അഡ്‌ലെയ്ഡില്‍ കണ്ടത് അതെല്ലാമാണ്. ഒരറ്റത്ത് നിന്നും കളി നിയന്ത്രിക്കാന്‍ പോവുന്ന ഒരാളാണ് ധോനിയെന്ന് സച്ചിന്‍ പറഞ്ഞു. 

റിഷഭ് പന്തിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും സച്ചിന്‍ പ്രതികരിച്ചു. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുക നല്ല ആശയമാണ്. പക്ഷേ നമുക്കിപ്പോള്‍ കളിയില്‍ ജയം നേടിത്തരാന്‍ പാകത്തില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, ധോനിയും കാര്‍ത്തിക്കും. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ ഒരു ബാറ്റ്‌സ്മാനേയോ, ബൗളറേയോ നമ്മള്‍ മാറ്റി നിര്‍ത്തണം. ഒരു ബൗളറെ ഇതിനായി ഒഴിവാക്കാന്‍ നമുക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com