ധിക്കാരിയെന്ന് വിളിച്ചോളൂ, ഞാനതൊന്നും കാര്യമാക്കുന്നില്ല ; ഒളിമ്പിക് സ്വര്‍ണം മാത്രമാണ് ലക്ഷ്യമെന്ന് വിനേഷ് ഫൊഗാട്ട്

വിവാഹത്തോടെ വനിതാ ഗുസ്തി താരങ്ങളുടെ ജീവിതം അവസാനിക്കുന്നില്ലെന്നും അത് തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ വളരെ നേരത്തേ വിവാഹിതയായതെന്നും വിനേഷ് പറഞ്ഞു.
ധിക്കാരിയെന്ന് വിളിച്ചോളൂ, ഞാനതൊന്നും കാര്യമാക്കുന്നില്ല ; ഒളിമ്പിക് സ്വര്‍ണം മാത്രമാണ് ലക്ഷ്യമെന്ന് വിനേഷ് ഫൊഗാട്ട്

 ളുകള്‍ അഹങ്കാരിയെന്ന് വിളിക്കുന്നതിനെ താന്‍ കാര്യമാക്കാറേയില്ലെന്ന് ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. തന്റെ പരുക്കന്‍ സ്വഭാവം കളിക്കളത്തില്‍ വളരെ സഹായിക്കാറുണ്ടെന്നും ശരിക്കുള്ള വിനേഷ് വളരെ സോഫ്റ്റായ വ്യക്തിയാണെന്നും താരം വെളിപ്പെടുത്തി. ഗോദയില്‍ ഇറങ്ങുമ്പോള്‍ എതിരാളിക്കെതിരെ മാനസിക ആധിപത്യം സ്ഥാപിക്കുന്നതിനായി പലരും പരുക്കനായി അഭിനയിക്കാറുണ്ട്. തനിക്ക് അതിന്റെ ആവശ്യം വന്നിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കുകയെന്നതാണ് രീതി. അത് ചിലപ്പോഴൊക്കെ തെറ്റിപ്പോയിട്ടുണ്ട്. തെറ്റ് സംഭവിക്കുമ്പോള്‍ തിരുത്താറുമുണ്ടെന്നും വിനേഷ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് വിനേഷ് ഫൊഗാട്ട്. വിവാഹത്തോടെ വനിതാ ഗുസ്തി താരങ്ങളുടെ ജീവിതം അവസാനിക്കുന്നില്ലെന്നും അത് തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ വളരെ നേരത്തേ വിവാഹിതയായതെന്നും വിനേഷ് പറഞ്ഞു. വിവാഹശേഷം കായികരംഗത്ത് തുടരാന്‍ പങ്കാളിയുടെ പിന്തുണ തീര്‍ച്ചയായും ആവശ്യമായി വരും. തന്റെ മുന്നിലെ ഒരേയൊരു ലക്ഷ്യം ഇപ്പോള്‍ വരുന്ന ഒളിമ്പിക്‌സാണെന്നും മെഡല്‍ നേടുന്നതിനായുള്ള തയ്യാറെടുപ്പിന് ഭര്‍ത്താവിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും വിനേഷ് വെളിപ്പെടുത്തി. 

ലോകത്തെ ഏത് ഗുസ്തിതാരത്തെയും മലര്‍ത്തിയടിക്കാന്‍ ശേഷിയുള്ള നാലഞ്ച് താരങ്ങള്‍ ഇന്ത്യയ്ക്കിന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടോ, മൂന്നോ മെഡല്‍ എന്തായാലും ഉറപ്പിക്കാമെന്നും അവര്‍ പറയുന്നു. സാക്ഷിയുടെ മെഡല്‍ നേട്ടം പെണ്‍കുട്ടികള്‍ ഒളിമ്പിക്‌സ് സ്വര്‍ണത്തിനായി കഠിന പരിശീലനം നടത്തുകയാണ്. വനിതാ ഗുസ്തിതാരങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. 24കാരിയായ വിനേഷ് ഗുസ്തിതാരമായ സോംവീര്‍ റാഥിയെയാണ് വിവാഹം കഴിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com