രഞ്ജി ട്രോഫി സെമി; ടോസ് നഷ്ടപ്പെട്ട് കേരളം ബാറ്റ് ചെയ്യുന്നു,വിക്കറ്റ് വേട്ട തുടങ്ങി ഉമേഷ് യാദവ്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഉമേഷ് യാദവ് പ്രഹരമേല്‍പ്പിച്ചു
രഞ്ജി ട്രോഫി സെമി; ടോസ് നഷ്ടപ്പെട്ട് കേരളം ബാറ്റ് ചെയ്യുന്നു,വിക്കറ്റ് വേട്ട തുടങ്ങി ഉമേഷ് യാദവ്‌

രഞ്ജി ട്രോഫി സെമി പോരില്‍ ടോസിന്റെ ആനുകൂല്യം വിദര്‍ഭയ്ക്ക്. ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിങ്ങിന് അയച്ചു. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ പിച്ചില്‍ ആദ്യ ദിനം ബൗളര്‍മാര്‍ക്ക് മുന്‍ തൂക്കം ലഭിക്കുമെന്ന വിലയിരുത്തലിലാണ് വിദര്‍ഭ ബൗളിങ് തിരഞ്ഞെടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഉമേഷ് യാദവ് പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് പുറത്താക്കി. അസ്ഹറുദ്ദീന് പിന്നാലെ സിജിമോന്‍ ജോസഫിനേയും ഉമേഷ് മടക്കി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പായിരുന്നു ഉമേഷ് സിജിമോനെ രാമസ്വാമിയുടെ കൈകളിലെത്തിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇല്ല. സഞ്ജുവിന് പകരം അരുണ്‍ കാര്‍ത്തിക് ടീമിലേക്കെത്തിയത് മാത്രമാണ് ക്വാര്‍ട്ടറില്‍ കളിച്ച ടീമില്‍
കേരളം വരുത്തിയ മാറ്റം. 

കേരളത്തിന്റെ പേസ് നിരയ്ക്ക് പ്രയോജനപ്രദമാകും വിധമാണ് പിച്ചൊരുക്കിയിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ബൗണ്‍സും സ്വിങ്ങും ലഭിക്കുന്നത് മുതലാക്കാന്‍ ഉമേഷ് യാദവ് നേതൃത്വം നല്‍കുന്ന വിദര്‍ഭയുടെ ബൗളിങ് നിരയ്ക്ക് കഴിഞ്ഞാല്‍ കേരളം വിയര്‍ക്കും. വിദര്‍ഭ ബാറ്റിങ്ങിലേക്ക് എത്തുമ്പോള്‍ ഏത് പിച്ചിലും നിലയുറപ്പിക്കുവാനുള്ള വസിം ജാഫറിന്റെ കഴിവിന് പുറമെ, സഞ്ജയ് രാമസ്വാമി, അക്ഷയ് വഡേക്കര്‍, അദിത്യ സര്‍വാതേ എന്നിവരുടെ മികവും വിദര്‍ഭയുടെ കരുത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com