രവി ശാസ്ത്രിക്കടുത്ത് നിര്‍ദേശങ്ങള്‍ തേടി ധോനി, സ്പിന്നിനെ അതിജീവിക്കുക ലക്ഷ്യം

വെള്ളിയാഴ്ചയാണ് നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം രവി ശാസ്ത്രിയുടെ അടുത്തേക്ക് ധോനി എത്തിയത്
രവി ശാസ്ത്രിക്കടുത്ത് നിര്‍ദേശങ്ങള്‍ തേടി ധോനി, സ്പിന്നിനെ അതിജീവിക്കുക ലക്ഷ്യം

ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ കൂടി ധോനി പതറിയാല്‍ പിന്നെ നോക്കേണ്ടതില്ല. സെമിയില്‍ ധോനിയെ കളിപ്പിക്കരുത് എന്ന് വരെ ആവശ്യം ഉയര്‍ന്നേക്കും. ലങ്കയ്‌ക്കെതിരെ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ധോനി റണ്‍സ് കണ്ടെത്തിയേ മതിയാവു. ഈ സാഹചര്യത്തില്‍ മുന്‍ സ്പിന്നര്‍ കൂടിയായ രവി ശാസ്ത്രിയില്‍ നിന്ന് തന്നെ ധോനി നിര്‍ദേശങ്ങള്‍ തേടി. 

ശാസ്ത്രി കളിക്കുന്ന സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 151 വിക്കറ്റും, ഏകദിനത്തില്‍ 129 വിക്കറ്റും വീഴ്ത്തിയ ഇടംകയ്യന്‍ സ്പിന്നറാണ് ഇന്ത്യയുടെ ഇപ്പോഴത്തെ കോച്ച്. വെള്ളിയാഴ്ചയാണ് നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം രവി ശാസ്ത്രിയുടെ അടുത്തേക്ക് ധോനി എത്തിയത്. കൈക്കുഴ കുഴക്കിയെല്ലാം ശാസ്ത്രി വിശദീകരിക്കുന്നതില്‍ നിന്ന് സ്പിന്നിനെ നേരിടാന്‍ ധോനിക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇന്ത്യന്‍ കോച്ചെന്ന് വ്യക്തം. 

20 മിനിറ്റോളം ഇവരുടെ സംഭാഷണം നീണ്ടു. സ്പിന്നര്‍മാരുടെ സീമും, വായുവില്‍ പന്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ സ്പിന്നര്‍മാര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളെ കുറിച്ചും ധോനിയോട് ശാസ്ത്രി സംസാരിച്ചു. പിന്നാലെ ധോനി പിച്ച് നിരീക്ഷിക്കുന്നതിനായി അവിടേക്കും ശാസ്ത്രി ഡ്രസിങ് റൂമിലേക്കും മടങ്ങി. 

സ്പിന്നിനെതിരെ ധോനിയുടെ മെല്ലെപ്പോക്കിനെതിരെ സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെയാണ് ധോനിക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോനി വിഷമിക്കുന്നത് കൂടുതല്‍ വ്യക്തമായതോടെ ഇന്ത്യന്‍ മുന്‍ നായകന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com