ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് മഴ ഭീഷണിയില്‍, റിസര്‍വ് ഡേ ആശ്വാസമാവും; റിസര്‍വ് ഡേയും മഴ പെയ്താല്‍? 

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് നടക്കുന്ന ഓള്‍ഡ് ട്രോഫോര്‍ഡിന് മുകളില്‍ മഴ മേഘങ്ങള്‍ ആശങ്ക തീര്‍ക്കുന്നു
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് മഴ ഭീഷണിയില്‍, റിസര്‍വ് ഡേ ആശ്വാസമാവും; റിസര്‍വ് ഡേയും മഴ പെയ്താല്‍? 

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് നടക്കുന്ന ഓള്‍ഡ് ട്രോഫോര്‍ഡിന് മുകളില്‍ മഴ മേഘങ്ങള്‍ ആശങ്ക തീര്‍ക്കുന്നു. ചൊവ്വാഴ്ച മത്സരത്തിനിടെ നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാവിലേയും ഉച്ചയ്ക്കും, ഉച്ചയ്ക്ക് ശേഷവും ഇവിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ മഴ രസംകൊല്ലിയാവുമോ എന്ന ആശങ്ക ഉടലെടുത്തു കഴിഞ്ഞു.  

മൂടിക്കെട്ടിയ അന്തരീക്ഷത്തിലാവും കളി നടക്കുക എങ്കിലും മഴ കളി മുടക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴ കളി മുടക്കിയാല്‍ തന്നെ ആശങ്കപ്പെടാനുമില്ല. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ഡേയുണ്ട്. മഴ കളി മുടക്കിയാല്‍ അടുത്ത ദിവസത്തേക്ക് മത്സരം മാറ്റിവയ്ക്കാനാവും. സെമിയുടെ റിസര്‍വ് ഡേയും മഴ കളി മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്‍പിലുണ്ടായിരുന്ന ടീം ഫൈനലിലേക്ക് വരും. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയായിരിക്കും ഫൈനലിലെത്തുക. 

സെമിയില്‍ മഴ കളി മുടക്കിയാല്‍ നിശ്ചിത ഓവര്‍ പിന്നിട്ടിട്ടുണ്ടെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കും. 2015 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡ് എത്തിയപ്പോഴും മഴ അവിടെ കളി മുടക്കിയിരുന്നു. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ജയം പിടിച്ചാണ് കീവീസ് ഫൈനലിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com