മധ്യനിരയ്ക്ക് അധികം ബാറ്റ് ചെയ്യേണ്ടി വന്നില്ല, അല്ലാതെ അവര്‍ പരാജയപ്പെട്ടതല്ല; ധോനിയേയും പിന്തുണച്ച് ബാറ്റിങ് കോച്ച്‌

ഇന്ത്യന്‍ മധ്യനിര ലോകകപ്പില്‍ നന്നായാണ് ബാറ്റ് ചെയ്തത് എന്നാണ് സഞ്ജയ് ബംഗാര്‍ പറയുന്നത്
മധ്യനിരയ്ക്ക് അധികം ബാറ്റ് ചെയ്യേണ്ടി വന്നില്ല, അല്ലാതെ അവര്‍ പരാജയപ്പെട്ടതല്ല; ധോനിയേയും പിന്തുണച്ച് ബാറ്റിങ് കോച്ച്‌

ലണ്ടന്‍: ടോപ് 3യെ ആശ്രയിച്ചാണ് ഇന്ത്യയുടെ ബാറ്റിങ് എന്ന വിലയിരുത്തലാണ് ലോകകപ്പിന് മുന്‍പ് ഉയര്‍ന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പിന്നിടുമ്പോഴും ആ വാദത്തിന് തന്നെയാണ് ശക്തി. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ അത് സമ്മതിച്ച് തരാന്‍ തയ്യാറല്ല. 

ഇന്ത്യന്‍ മധ്യനിര ലോകകപ്പില്‍ നന്നായാണ് ബാറ്റ് ചെയ്തത് എന്നാണ് സഞ്ജയ് ബംഗാര്‍ പറയുന്നത്. ഹര്‍ദിക്കും, ധോനിയും പന്തും ഗ്രൂപ്പ് ഘട്ടത്തില്‍ മികവ് കാണിച്ചു. മുന്‍ നിരയെ അമിതമായി ഇന്ത്യ ആശ്രയിക്കുന്നു എന്ന വാദങ്ങളും ശരിയല്ല. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഒഴികെ മധ്യനിരയ്ക്ക് അധിക സമയം ബാറ്റ് ചെയ്യാന്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ധോനിയും ഹര്‍ദിക്കും, പന്തുമെല്ലാം അവരുടെ ജോലി നന്നായി ചെയ്തു. അവരുടെ ജോലി അവര്‍ ഭംഗിയാക്കുമ്പോള്‍ അത് ടീമിന് നല്ല സൂചനയാണ് നല്‍കുന്നതെന്നും ബംഗാര്‍ പറഞ്ഞു. 

കീവീസിനെതിരെ പരമ്പര കളിച്ചു വന്നിട്ട് അധികമായില്ല. അവരുടെ പ്രാപ്തി എത്രമാത്രമാണെന്ന് നമുക്കറിയാം. ഇംഗ്ലണ്ട് പോലൊരു സ്ഥലത്തേക്ക് വരുമ്പോള്‍ അവിടെ മഴ കളി മുടക്കി എത്തിയേക്കും എന്ന് നമുക്ക് അറിയാവുന്നതാണ്. കീവീസിനെതിരെ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്നത് സെമിയില്‍ ഇന്ത്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒരേ രീതിയിലാണ് രോഹിത് ഇന്നിങ്‌സ് തുടങ്ങുന്നത്. കൂടെയുള്ള താരത്തേയും സഹായിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ധവാനെ സഹായിച്ചത് പോലെ ഇപ്പോള്‍ രാഹുലിനെ സഹായിക്കുന്നു. അതാണ് ടീം വര്‍ക്ക്.ടീമിന് വേണ്ടി സ്ഥിരത നിലനിര്‍ത്തി രോഹിത് മികവ് തുടരുന്നത് സന്തോഷിപ്പിക്കുന്നതായും ബംഗാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com