കോഹ് ലി ഔട്ടല്ലായിരുന്നു, മോശം അമ്പയറിങ്ങാണ് അവിടെ കണ്ടത്; വിമര്‍ശനവുമായി അക്തര്‍

സാധാരണ ഡെലിവറികള്‍ക്ക് പോലും വിക്കറ്റ് വലിച്ചെറിഞ്ഞ് നല്‍കി ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയിടത്ത് നിന്നും ഗംഭീര തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്
കോഹ് ലി ഔട്ടല്ലായിരുന്നു, മോശം അമ്പയറിങ്ങാണ് അവിടെ കണ്ടത്; വിമര്‍ശനവുമായി അക്തര്‍

വളരെ അടുത്തായിരുന്നു, എന്നിട്ടും ഇന്ത്യയ്ക്ക് അകലെയായിരുന്നു. പക്ഷേ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്...ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ പാക് മുന്‍ താരം ഷുഐബ് അക്തറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

സാധാരണ ഡെലിവറികള്‍ക്ക് പോലും വിക്കറ്റ് വലിച്ചെറിഞ്ഞ് നല്‍കി ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയിടത്ത് നിന്നും ഗംഭീര തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. മോശം ബാറ്റിങ്ങാണ് ഇന്ത്യയുടെ 5 മുന്‍ നിര താരങ്ങളില്‍ നിന്ന് വന്നത്. രോഹിത്തിന് വിക്കറ്റ് വീണ ഡെലിവറി മാത്രമാണ് മികച്ച് നിന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അവിടെ കോഹ് ലിയുടെ വിക്കറ്റ് വീണത്. മോശം അമ്പയറിങ്ങായിരുന്നു അവിടെ. പന്ത് ബെയില്‍സിനെ തൊടുന്നതേയുണ്ടായുള്ളുവെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. 

ജഡേജ ക്രീസിലേക്ക് എത്തുന്നത് വരെ മറ്റ് ബാറ്റ്‌സ്മാന്മാരില്‍ നിന്നും കൂടുതലൊന്നും കാണാനായില്ല. സിക്‌സ് പറത്താന്‍ സാധിക്കുമായിരുന്ന പന്തില്‍ ജഡേജ പുറത്തായത് നിര്‍ഭാഗ്യമായി. ധോനി അവിടെ ഡൈവ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ റണ്‍ഔട്ട് ആവില്ലായിരുന്നു. ഇന്ത്യയെ ഫിനിഷിങ് ലൈനിലേക്ക് ധോനി എത്തിക്കുകയും ചെയ്യുമായിരുന്നു..

ധോനിയെ ഇതിഹാസം എന്നാണ് അക്തര്‍ വിശേഷിപ്പിച്ചത്. ധോനി ക്രീസില്‍ നിന്ന സമയം വരെ പ്രതീക്ഷ ഉണ്ടായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാനാവുമെന്ന്. ഇന്ത്യ ലോകകപ്പില്‍ കളിച്ച വിധമോര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ക്ക് അഭിമാനിക്കാമെന്നും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ അക്തര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com