എന്തുകൊണ്ട് ധോനിയെ ഏഴാമത് ഇറക്കി? രവി ശാസ്ത്രിയുടെ മറുപടി

നേരത്തെ ഇറങ്ങി ധോനിയുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെടുക എന്നത് നമ്മള്‍ ആഗ്രഹിക്കാത്ത കാര്യമാണ്
എന്തുകൊണ്ട് ധോനിയെ ഏഴാമത് ഇറക്കി? രവി ശാസ്ത്രിയുടെ മറുപടി

ന്തുകൊണ്ട് സെമി ഫൈനലില്‍ ധോനിയെ ഏഴാമത് ഇറക്കിയെന്ന ചോദ്യത്തിന് മറുപടി നല്‍കി പരിശീലകന്‍ രവി ശാസ്ത്രി. ടീം ഒരുമിച്ചെടുത്ത തീരുമാനമാണ് അത്. വളരെ ലളിതമായ തീരുമാനവുമായിരുന്നു അത് എന്നാണ് ശാസ്ത്രി പറയുന്നത്. 

നേരത്തെ ഇറങ്ങി ധോനിയുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെടുക എന്നത് നമ്മള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ചെയ്‌സിങ്ങിലെ സാധ്യതകളെല്ലാം അത് ഇല്ലാതെയാക്കിയേക്കും. ധോനിയെ അനുഭവസമ്പത്ത് അവസാനമാണ് നമുക്ക് വേണ്ടിയിരുന്നത്. എക്കാലത്തേയും മികച്ച ഫിനിഷറാണ് ധോനി. ആ വഴിയില്‍ ധോനിയെ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറ്റകരമാവും. ടീം അംഗങ്ങള്‍ക്കെല്ലാം അത് വ്യക്തമായിരുന്നു എന്നും ശാസ്ത്രി പറയുന്നു. 

30 മിനിറ്റില്‍ അവിടെ സംഭവിച്ചത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നേടിയെടുത്ത ഏറ്റവും മികച്ച ടീം എന്ന ഖ്യാതിയെ ഇല്ലാതാക്കുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. തലയുയര്‍ത്തി മുന്നോട്ടു പോവുക. ഒരു ടൂര്‍ണമെന്റ്, ഒരു പരമ്പര, അതില്‍ 30 മിനിറ്റ്, അതൊന്നുമില്ല മികവ് നിര്‍ണയിക്കുന്നത്. നിങ്ങള്‍ ബഹുമാനം നേടിയെടുത്തു കഴിഞ്ഞു. നിരാശയും വേദനയുമുണ്ട് നമുക്ക്, പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനമോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കണം എന്ന് ശാസ്ത്രി ടീം അംഗങ്ങളോട് പറയുന്നു. 

സെമി ഫൈനലില്‍ 5-3 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്ന് നില്‍ക്കുമ്പോഴും, അഞ്ചാമനായി ഇറങ്ങിയ ദിനേശ് കാര്‍ത്തിക് മടങ്ങിയപ്പോഴും ധോനിയെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഹര്‍ദിക്കിനും പിന്നില്‍ ഏഴാമനായാണ് ധോനി ഇറങ്ങിയത്. ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ ഇരുവരും ചേര്‍ന്ന് ജയത്തോട് അടുപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ ജഡേജയും ധോനിയും ഔട്ടായതോടെ ഇന്ത്യയുടെ ലോകകപ്പ് ക്യാപെയ്ന്‍ അവസാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com