ധോനിയെ ഏഴാമനായി ഇറക്കാന്‍ തീരുമാനിച്ചത് സഞ്ജയ് ബംഗാര്‍; നടപടിയുണ്ടാവുമെന്ന് സൂചന

അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറാണ് ധോനിയെ ഏഴാനമായി ഇറക്കാന്‍ തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്
ധോനിയെ ഏഴാമനായി ഇറക്കാന്‍ തീരുമാനിച്ചത് സഞ്ജയ് ബംഗാര്‍; നടപടിയുണ്ടാവുമെന്ന് സൂചന

ലോകകപ്പ് സെമി ഫൈനലില്‍ ധോനിയെ എന്തുകൊണ്ട് ഏഴാമനാക്കി ഇറക്കി എന്ന ചോദ്യമാണ് ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ശക്തമായി ഉയര്‍ന്നത്. നായകന്‍ കോഹ് ലിയാണോ, കോച്ച് രവി ശാസ്ത്രിയാണോ ഇതിന് പിന്നിലെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറാണ് ധോനിയെ ഏഴാനമായി ഇറക്കാന്‍ തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

ധോനിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനം ഉള്‍പ്പെടെ ബാറ്റിങ്ങില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങള്‍ എല്ലാം വിലയിരുത്തി സഞ്ജയ് ബംഗാറിന് നേരെ നടപടി ഉണ്ടായേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭരത് അരുണ്‍ പരിശീലിപ്പിക്കുന്ന് ഇന്ത്യയുടെ ബൗളിങ് യൂണിറ്റും, ആര്‍ ശ്രീധറിന് കീഴിലെ ഫീല്‍ഡിങ് യൂണിറ്റും മികവ് കാണിച്ചപ്പോള്‍, ബാറ്റ്‌സ്മാന്മാരുടെ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പോലും സഞ്ജയ് ബംഗാറിന് പിഴച്ചെന്നാണ് ബിസിസിഐ ഉന്നത വൃത്തങ്ങള്‍ പറയുന്നത്. 

മധ്യനിരയില്‍ ഏതാനും നാളായി ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. സെമിയില്‍, 3-5 എന്ന സ്‌കോറില്‍ ഇന്ത്യ നില്‍ക്കുമ്പോള്‍ പരിചയസമ്പത്ത് കുറഞ്ഞ പന്തിനെ ഇറക്കിയതയും, ഏഴാമനായി അതുവരെ കളിച്ചു വന്ന ദിനേശ് കാര്‍ത്തിക്കിനെ നേരത്തെ ഇറക്കിയതും വലിയ വിമര്‍ശനമാണ് നേരിട്ടത്. മാത്രമല്ല, വിജയ് ശങ്കറിന് പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് നഷ്ടമാകുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതിന്റെ തലേദിവസം എല്ലാ കളിക്കാരം സെലക്ഷന് യോഗ്യരാണ് എന്ന് ബംഗാര്‍ പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ നടത്തിയ പരാമര്‍ശവും അതൃപ്തിക്കിടയായിട്ടുണ്ട്. 

രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫിന്റെ കാലാവധി ലോകകപ്പോടെ അവസാനിച്ചുവെങ്കിലും 45 ദിവസത്തേക്ക് കൂടി ഇവരുടെ കാലാവധി നീട്ടിയിട്ടുണ്ട്. എന്നാല്‍ സഞ്ജയ് ബംഗാറിന് ഉള്‍പ്പെടെ സ്ഥാനം നഷ്ടമാവുമെന്ന് വ്യക്തം.ലോകകപ്പിലെ പ്രകടനം വിലയിരുത്താന്‍ സിഒഎ യോഗം ചേരുമ്പോള്‍ സെമിയില്‍ ഇന്ത്യ സ്വീകരിച്ച തന്ത്രങ്ങള്‍ക്കെല്ലാം ടീം മാനേജ്‌മെന്റിന് ഉത്തരം നല്‍കേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com