ദേശീയ വാദമല്ല, ദേശഭക്തിയാണ് ആ കണ്ടത്; ആര്‍മി ബാഡ്ജില്‍ ധോനിക്ക് പിന്തുണയുമായി സുരേഷ് റെയ്‌നയും

നമ്മള്‍ എല്ലാവരും രാജ്യത്തെ സ്‌നേഹിക്കുന്നു. ധോനിയും ചെയ്തത് അത് മാത്രമാണെന്ന് ധോനിയെ പിന്തുണച്ച് സുരേഷ് റെയ്‌ന ട്വിറ്റ് ചെയ്തു
ദേശീയ വാദമല്ല, ദേശഭക്തിയാണ് ആ കണ്ടത്; ആര്‍മി ബാഡ്ജില്‍ ധോനിക്ക് പിന്തുണയുമായി സുരേഷ് റെയ്‌നയും

ആര്‍മി ബാഡ്ജ് വിവാദത്തില്‍ ധോനിക്ക് പിന്തുണയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം സുരേഷ് റെയ്‌നയും. കളിക്കളത്തിലായിരിക്കുമ്പോള്‍ രാജ്യത്തിനായി സ്വയം സമര്‍പ്പിച്ചാണ് ഞങ്ങള്‍ ഇറങ്ങുന്നത്. രാജ്യത്തിന് അഭിമാനം നേടിക്കൊടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കുകയാണ്. നമ്മള്‍ എല്ലാവരും രാജ്യത്തെ സ്‌നേഹിക്കുന്നു. ധോനിയും ചെയ്തത് അത് മാത്രമാണെന്ന് ധോനിയെ പിന്തുണച്ച് സുരേഷ് റെയ്‌ന ട്വിറ്റ് ചെയ്തു. 

നമ്മുടെ ധീരന്മാര്‍ നടത്തിയ ത്യാഗങ്ങളെ ആദരിക്കുകയാണ് ധോനി ചെയ്തത്. അതിനെ ദേശീയ വാദമായല്ല, രാജ്യസ്‌നേഹമായാണ് കാണേണ്ടത് എന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോനി എത്തിയതാണ് വിവാദമായത്. 

ആരാധകര്‍ ധോനിയുടെ നീക്കത്തെ പിന്തുണച്ചപ്പോള്‍ ഗ്ലൗസില്‍ നിന്ന് ഈ ചിഹ്നം നീക്കാന്‍ ധോനിയോട് നിര്‍ദേശിക്കുകയായിരുന്നു ഐസിസി. എന്നാല്‍, തുടര്‍ന്നും ഇതേ ജേഴ്‌സി ധരിച്ച് ഇറങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്ക് കത്ത് നല്‍കി. മതവുമായോ, കച്ചവടം ലക്ഷ്യം വെച്ചുള്ള പരസ്യങ്ങളുമായോ ബന്ധപ്പെട്ടതല്ല ഇതെന്ന വാദം ഉയര്‍ത്തിയാണ് ധോനിക്ക് ബിസിസിഐ പിന്തുണ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com