ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്
ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും 11 റണ്‍സുമായി മാകസ്‌വെല്ലുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിന് കരുത്തായത്. 116 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് ഫിഞ്ച് ശതകം കുറിച്ചത്. സെഞ്ച്വറി തികച്ചതിന് പിന്നാലെ ഫിഞ്ചിന് ആര്‍ച്ചര്‍ മടക്കി. ഓസ്‌ട്രേലിയക്കായി ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന ഓപണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് സഖ്യം പിരിഞ്ഞത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്  123 റണ്‍സ് ചേര്‍ത്തു. 

മോയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 61 പന്തില്‍ 53 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലി ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ഉസ്മാന്‍ ഖവാജ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ ഖവാജയ്ക്ക് അത് വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. താരത്തെ ബെന്‍ സ്‌റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. 29 പന്തില്‍ 23 റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com