രണ്ടാഴ്ച തരൂ, ഹര്‍ദിക്കിനെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാക്കി തരാം; ബിസിസിഐക്ക് മുന്‍പില്‍ മുന്‍ പാക് താരം

ഹര്‍ദിക്കിനെ മികച്ച ഓള്‍ റൗണ്ടറാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞാന്‍ എപ്പോഴും പരിശീലനം നല്‍കാന്‍ തയ്യാറായിരിക്കും
രണ്ടാഴ്ച തരൂ, ഹര്‍ദിക്കിനെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാക്കി തരാം; ബിസിസിഐക്ക് മുന്‍പില്‍ മുന്‍ പാക് താരം

ഹര്‍ദിക് പാണ്ഡ്യയുടെ പരിശീലിപ്പിക്കാന്‍ ബിസിസിഐയോട് അനുവാദം തേടി പാകിസ്ഥാന്‍ മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാഖ്. ഹര്‍ദിക്കിനെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് റസാഖ് പറയുന്നത്. 

ഇന്ത്യ-വിന്‍ഡിസ് മത്സരത്തിന് പിന്നാലെയായിരുന്നു റസാഖിന്റെ ട്വീറ്റ്. ഇന്ന് ഞാന്‍ ഹര്‍ദിക്കിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ബോഡി ബാലന്‍സിലും, ഹാര്‍ഡ് ഹിറ്റിങ്ങിലും, ഫൂട്ട്വര്‍ക്കിലുമെല്ലാം പ്രശ്‌നങ്ങള്‍ കാണാനായി. ഇത് ഹര്‍ദിക്കിന്റെ കളിയെ ബാധിക്കുന്നുണ്ട്. ഹര്‍ദിക്കിനെ മികച്ച ഓള്‍ റൗണ്ടറാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞാന്‍ എപ്പോഴും പരിശീലനം നല്‍കാന്‍ തയ്യാറായിരിക്കും എന്ന് റസാഖ് ട്വീറ്റ് ചെയ്യുന്നു. 

എനിക്ക് രണ്ട് ആഴ്ച നല്‍കിയാല്‍ മതി, എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാക്കി തിരികെ നല്‍കാം. യുഎഇയില്‍ പരിശീലനം നല്‍കാമെന്നും റസാഖ് പറയുന്നു. വിന്‍ഡിസിനെതിരെ ഹര്‍ദിക് 46 റണ്‍സ് നേടിയിരുന്നു. ധോനിക്കൊപ്പം ചേര്‍ന്ന് ഹര്‍ദിക് തീര്‍ത്ത 70 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com