ധോനി, നിങ്ങളെന്തൊരു മനുഷ്യനാണ്! ആരാധകനെ വെട്ടിച്ച് ഓടിയ ധോനിക്കാണ് കയ്യടിയെല്ലാം

ധോനി, നിങ്ങളെന്തൊരു മനുഷ്യനാണ്! ആരാധകനെ വെട്ടിച്ച് ഓടിയ ധോനിക്കാണ് കയ്യടിയെല്ലാം

വിരാട് കോഹ് ലിയും, രോഹിത് ശര്‍മയും ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം നിരന്ന് നിന്നിട്ടും ആ ആരാധകര്‍ എത്തിപ്പിടിക്കുവാന്‍ നോക്കിയത് ധോനിയെ

വിരാട് കോഹ് ലിയും, രോഹിത് ശര്‍മയും ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം നിരന്ന് നിന്നിട്ടും ആ ആരാധകര്‍ എത്തിപ്പിടിക്കുവാന്‍ നോക്കിയത് ധോനിയെ. ധോനിയോ, ആരാധകന് ഒരിക്കലും മറക്കുവാനാവാത്ത നിമിഷമാണ് ധോനി ആ ആരാധകന് നല്‍കിയത്. 

രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം പിടിച്ചതിന്റെ ത്രില്ലിനേക്കാള്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടൊരു നിമിഷമുണ്ട്. ഗ്രൗണ്ടില്‍ അത് സമ്മാനിച്ചത് ധോനിയാണ്. ആരാധകന്‍ അടുത്തേക്ക് ഓടി എത്തവെ, ധോനി സഹതാരങ്ങള്‍ക്ക് പിന്നില്‍ മറയുകയും ഓടി മാറി കളിക്കുകയുമായിരുന്നു. ഒടുവില്‍ ക്രീസിനടുത്തേക്ക് എത്തിയപ്പോള്‍ ആരാധകന്റെ കയ്യില്‍ ധോനിയെ കിട്ടി.

ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ധോനിയെ കെട്ടിപ്പിടിച്ചതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പിന്നീട് യുവാവിനെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി. ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ അമ്പാട്ടി റായിഡു ഔട്ട് ആയത് കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. അടുത്തത് ധോനിയാവും വരുമെന്ന കരുതിയായിരുന്നു അത്. എന്നാല്‍ വിജയ് ശങ്കര്‍ എത്തിയതോടെ കാണികള്‍ നിശബ്ദമാവുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com