ഭുവി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കും? പേസറുടെ തന്ത്രങ്ങള്‍ ഇങ്ങനെ

ക്ഷീണിതനാവുകയാണ് എങ്കില്‍ മത്സരങ്ങളില്‍ നിന്നും മാറി നില്‍ക്കും. എല്ലാ ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താത്പര്യങ്ങളെ മാനിക്കുന്നുണ്ട്
ഭുവി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കും? പേസറുടെ തന്ത്രങ്ങള്‍ ഇങ്ങനെ

ലോക കപ്പിനായി പറക്കുന്ന ഇന്ത്യയുടെ മുന്‍ നിര പേസര്‍മാരെ ലോക കപ്പില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന കോഹ് ലിയുടെ ആവശ്യം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ലോക കപ്പിന് ഒരുങ്ങുവാന്‍ വേണ്ടി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഭുവി തന്നെ മറുപടി നല്‍കുന്നു. ജോലിഭാരം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭുവിയുടെ വാക്കുകള്‍. 

ഐപിഎല്ലിന്റെ അവസാന പകുതിയിലേക്ക് എത്തുമ്പോഴായിരിക്കും ലോക കപ്പ് കളിക്കാന്‍ പോകുന്ന താരങ്ങള്‍ ഫിറ്റ്‌നസിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. അതിനാല്‍ ഐപിഎല്ലിന്റെ ആദ്യ പാദങ്ങളില്‍ കളിക്കുന്നത് വലിയ പ്രശ്‌നം അല്ലെന്നാണ് ഭുവിയുടെ വാദം. 

ഞങ്ങളുടെ ചിന്തകളില്‍ അതുണ്ടാവും. ഐപിഎല്ലില്‍ ആദ്യ പകുതിയിലെ ആറ്, ഏഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ രണ്ടാം പകുതിക്ക് വേണ്ടി എങ്ങിനെ ഒരുങ്ങണം എന്നത് സംബന്ധിച്ച ഐഡിയ ലഭിക്കും. ലോക കപ്പിന് വേണ്ട ഫിറ്റ്‌നസ് എങ്ങിനെ നിലനിര്‍ത്താം എന്നതില്‍ അപ്പോഴാവും വ്യക്തത വരികയെന്നും ഭുവി പറയുന്നു. 

ക്ഷീണിതനാവുകയാണ് എങ്കില്‍ മത്സരങ്ങളില്‍ നിന്നും മാറി നില്‍ക്കും. എല്ലാ ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താത്പര്യങ്ങളെ മാനിക്കുന്നുണ്ട്. കളിക്കാര്‍ക്ക് ലോക കപ്പിന് മുന്‍പ് പരിക്കിലേക്ക് വീണുപോകുവാന്‍ താത്പര്യമില്ല എന്നത് ഫ്രാഞ്ചൈസികള്‍ക്ക് വ്യക്തമായി അറിയാം. ഇത് മനസിലാക്കി അവര്‍ സഹകരിക്കും എന്നും ഭുവി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com