തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

97 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ സെഞ്ചുറിയിലേക്ക് എത്തിയത്
തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറിക്ക് അരികെ വീണ് രോഹിത് ശര്‍മ. 92 പന്തില്‍ നിന്നും ഏഴ് ഫോറും രണ്ട് സിക്‌സും പറത്തിയ രോഹിത് 95 റണ്‍സിന് പുറത്തായി. രോഹിത്തിന് സെഞ്ചുറി നഷ്ടമായപ്പോള്‍ മൂന്നക്കം പിന്നിടുന്നതില്‍ ധവാന് പിഴച്ചില്ല.

97 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ സെഞ്ചുറിയിലേക്ക് എത്തിയത്. ധവാന്റെ കരിയറിലെ പതിനാറാം സെഞ്ചുറിയാണ് ഇത്. റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടണ് രോഹിതും ധവാനും ചേര്‍ന്ന് മൊഹാലിയില്‍ തീര്‍ത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് അത്. 

193 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ധവാനും രോഹിത്തും പിരിഞ്ഞത്. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു ഇരുവരും. സെഞ്ചുറിയിലേക്ക് സിക്‌സിലൂടെ എത്താന്‍ ഏരിയല്‍ ഷോട്ട് കളിച്ച രോഹിത്തിന് പിഴച്ചു. ഡീപ്പില്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കൈകളിലേക്ക് എത്തി രോഹിത്തിന് മടങ്ങേണ്ടി വന്നു.രോഹിത് പുറത്തായതിന് പിന്നാലെ രാഹുല്‍ ആണ് മൂന്നാമനായി ക്രീസിലേക്ക് എത്തിയത്. കോഹ് ലി നാലാമനായിട്ടാവും ഇറങ്ങുക. ലോക കപ്പില്‍ കോഹ് ലി നാലാമത് ബാറ്റ് ചെയ്‌തേക്കും എന്നതിന്റെ സൂചനയാണ് ഇത്. 

ഓസീസ് ബൗളര്‍മാര്‍ക്ക് വലിയ സാധ്യതയൊന്നും നല്‍കാതെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കളി. 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഓപ്പണര്‍മാര്‍ നല്‍കിയ അടിത്തറ മുതലെടുക്കുവാനായാല്‍ ഇന്ത്യയ്ക്ക് 350ന് മുകശിലേക്ക് സ്‌കോര്‍ എത്തിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com