2020ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍; രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പ് 

വനിതാ ലോകകപ്പിനുളള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു
2020ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍; രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പ് 

ന്യൂഡല്‍ഹി: 2020ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍. വനിതാ ലോകകപ്പിനുളള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു.ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യ വേദിക്കായി യോഗ്യത നേടിയത്.ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. 

ആതിഥേയര്‍ എന്ന നിലയില്‍ 2020 ലോകകപ്പില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടി. അല്ലാത്തപക്ഷം അണ്ടര്‍-16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ യോഗ്യത നേടേണ്ടതുണ്ട്. ഈ ചാംപ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ടില്‍ ദക്ഷിണ കൊറിയയ്ക്കും ഫിലിപ്പിന്‍സിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ട് തന്നെ ചാമ്പ്യന്‍പ്പില്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല.

അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍. രണ്ടു തവണ ലോകകപ്പ് നേടി വടക്കന്‍ കൊറിയയാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പിനുളള് വേദിയായി ഇന്ത്യയെ തെരഞ്ഞെടുത്ത പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സന്തോഷം രേഖപ്പെടുത്തി.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2018ല്‍ വേദിക്കായി രംഗത്തുണ്ടായിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം അണ്ടര്‍ 17 പുരുഷ ലോകകപ്പ് വിജയകരമായി നടത്തിയതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇന്ത്യ വേദിക്കായി സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com