മുസ്ലീം പള്ളിയിലെ വെടിവയ്പ്പ്; ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തു
മുസ്ലീം പള്ളിയിലെ വെടിവയ്പ്പ്; ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ബംഗ്ലാദേശിനെതിരായ ന്യൂസിലാന്‍ഡിന്റെ മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡിലെ ക്രൈസ്ചര്‍ച്ചിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മത്സരം റദ്ദാക്കിയത്‌. നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ വെടിവയ്പ്പിന് പിന്നാലെ മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായി തീരുമാനിച്ചു. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് നേരത്തെ കീവീസ് സ്വന്തമാക്കിയിരുന്നു.  വെടിവയ്പ്പ് നടക്കുന്ന സമയം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ഏതാനും കളിക്കാര്‍ പള്ളിക്ക് സമീപം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തു. 

വെടിവയ്പ്പ് നടന്ന പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തിയിരുന്നു. ഹേഗ്ലി ഓവല്‍ സ്റ്റേഡിയത്തിന് സമീപമാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളി. കളിക്കാരെല്ലാം ടീം ബസില്‍ കയറിയതിന് ശേഷമാണ് പള്ളിയില്‍ വെടിവയ്പ്പുണ്ടായത് എന്നാണ് ബംഗ്ലാദേശ് കോച്ചിങ് സ്റ്റാഫ് അംഗം മരിയോ വില്ലവാര്യന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com