ജൂനിയര്‍-സീനിയര്‍ എന്നൊന്നും ഡ്രസിങ് റൂമില്‍ ഇല്ല; കോഹ് ലിയും ശാസ്ത്രിയും പറഞ്ഞത് അങ്ങിനെയെന്ന് പൃഥ്വി ഷാ

പത്ത് വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ കളിച്ചു വരുന്ന കളിക്കാരുള്‍പ്പെടുന്ന ഡ്രസിങ് റൂമിലേക്കാണ് ഞാന്‍ കയറിച്ചെന്നത്
ജൂനിയര്‍-സീനിയര്‍ എന്നൊന്നും ഡ്രസിങ് റൂമില്‍ ഇല്ല; കോഹ് ലിയും ശാസ്ത്രിയും പറഞ്ഞത് അങ്ങിനെയെന്ന് പൃഥ്വി ഷാ

ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട താരമായിരുന്നു പൃഥ്വി ഷാ. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പരിക്ക് പൃഥ്വിയ്ക്ക് തിരിച്ചടിയായി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി തകര്‍പ്പന്‍ കളി പുറത്തെടുക്കുവാന്‍ ഒരുങ്ങുകയാണ് പൃഥ്വി ഇപ്പോള്‍. ഐപിഎല്ലില്‍ തകര്‍ത്തു കളിക്കുവാന്‍ ഒരുങ്ങുന്ന സമയം, ഇന്ത്യന്‍ ടീമിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് പൃഥ്വി. 

ടീമിലേക്ക് പുതുതായി വരുന്ന യുവതാരങ്ങള്‍ക്ക് എല്ലാം എളുപ്പമാക്കും വിധമാണ് നായകന്‍ കോഹ് ലിയുടേയും പരിശീലകന്‍ രവി ശാസ്ത്രിയുടേയും ഇടപെടല്‍ എന്നാണ് പൃഥ്വി പറയുന്നത്. ഞാന്‍ ഒരുപാട് പഠിച്ചു. പത്ത് വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ കളിച്ചു വരുന്ന കളിക്കാരുള്‍പ്പെടുന്ന ഡ്രസിങ് റൂമിലേക്കാണ് ഞാന്‍ കയറിച്ചെന്നത്. പേടിച്ചായിരുന്നു ഞാന്‍ എത്തിയത്. 

എന്നാല്‍ ടീമില്‍ സീനിയര്‍ ജൂനിയര്‍ താരങ്ങള്‍ എന്നൊന്നില്ലെന്നാണ് കോഹ് ലിയും കോച്ചും പറഞ്ഞത്. അവരെ ചോദ്യങ്ങള്‍ ചോദിച്ച് ശല്യപ്പെടുത്തുവാനും, അടുത്ത് ഇടപെഴകുവാനുള്ള വാതില്‍ തുറന്നു തരികയായിരുന്നു അവരെന്നും പൃഥ്വി പറയുന്നു. എനിക്ക് ഓസ്‌ട്രേലിയയില്‍ കളിക്കണമായിരുന്നു. എന്നാല്‍ പരിക്ക് വില്ലനായി. ഓസീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് കളിക്കുവാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പരിക്കില്‍ നിന്നും വേഗത്തില്‍ മുക്തനാവാന്‍ സാധിച്ചില്ല. 

മധ്യനിരയില്‍ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ലെങ്കിലും ലോക കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ നാലാം സ്ഥാനത്ത് ഇതുവരെ തീരുമാനമായിട്ടില്ല എന്നതിനാല്‍ സെലക്ടര്‍മാര്‍ തന്നോട് അത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചാല്‍ വെല്ലുവിളി സ്വീകരിക്കുമെന്നും പൃഥ്വി. ഏത് സ്ഥാനത്ത് ഞാന്‍ ബാറ്റ് ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. 

ഞാന്‍ ഏകദിനത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ എന്റെ മൈന്‍ഡ് സെറ്റില്‍ മാറ്റമുണ്ടാവും. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ അത് അനുസരിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. ആ സാഹചര്യത്തെ നമ്മള്‍ എങ്ങിനെ നേരിടുന്നു എന്നതാണ് വിഷയം എന്നും പൃഥ്വി ഷാ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com