ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി
ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

ചെന്നൈ ടീം പരിശീലനത്തിന് ഗ്യാലറിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ കണ്ടതാണ് ആരാധകരുടെ ചെന്നൈയോടുള്ള ഭ്രാന്ത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിന് ചെന്നൈയുടെ സ്വന്തം മണ്ണില്‍ തന്നെ തുടക്കമാകുമ്പോള്‍ ആരാധകരുടെ ആവേശം ഊഹിക്കാവുന്നതേയുള്ളു. അക്കൂട്ടത്തിലേക്കാണ് ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എത്തുന്നത്. 

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി. വെള്ള കുര്‍ത്ത ധരിച്ച് കാണികളെ കൈവിശീക്കാണിച്ചാണ് രജനി അവര്‍ക്കിടയിലൂടെ നടന്നത്. കളി കാണുവാന്‍ രജനിയും സ്‌റ്റേഡിയത്തിലുണ്ടെന്ന് അറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലും രജനിയുടെ വരവ് വൈറലായി. 

തലയും, ചിന്നത്തലയുമെല്ലാം കളിക്കളത്തില്‍ ഇറങ്ങിയത് കണ്ട് ആര്‍മാദിച്ച് നില്‍ക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ വരവ് ആരാധകര്‍ക്ക് ഇരട്ടി ആവേശമായി. ഹര്‍ഭജന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ മികവില്‍ ബാംഗ്ലൂരിന്റെ മുന്‍ നിരയെ തകര്‍ത്താണ് ചെന്നൈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നയം വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com