ചെപ്പോക്കില്‍ കുരുതി, ബാംഗ്ലൂര്‍ 70 റണ്‍സിന് പുറത്ത്; തുടക്കം ഗംഭീരമാക്കി ചെന്നൈ സ്പിന്നര്‍മാര്‍

ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിറങ്ങിയ നായകന്‍ ധോനിയുടെ കണക്കു കൂട്ടലുകള്‍ ഒരിടത്തും തെറ്റിയില്ല
ചെപ്പോക്കില്‍ കുരുതി, ബാംഗ്ലൂര്‍ 70 റണ്‍സിന് പുറത്ത്; തുടക്കം ഗംഭീരമാക്കി ചെന്നൈ സ്പിന്നര്‍മാര്‍

ചെപ്പോക്കില്‍ ബാംഗ്ലൂര്‍ കുരുതിയോടെ ഐപിഎല്‍ പന്ത്രണ്ടാം സീസണിന് തുടക്കമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിറങ്ങിയ നായകന്‍ ധോനിയുടെ കണക്കു കൂട്ടലുകള്‍ ഒരിടത്തും തെറ്റിയില്ല. 17.1 ഓവറില്‍ 70 റണ്‍സിന് കോഹ് ലിയുടെ ഓറഞ്ച് പട പുറത്തായി. 

ഹര്‍ഭജന്‍ തുടങ്ങി വെച്ചത് ഇമ്രാന്‍ താഹീറും രവീന്ദ്ര ജഡേജയും ചേര്‍ന്ന് അവസാനിപ്പിച്ചു. മൂന്നാമത്തെ ഓവറില്‍ 16 റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ കോഹ് ലിയെ മടക്കിയാണ് ഭാജി തുടങ്ങിയത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ വിക്കറ്റ്. 12 പന്തില്‍ നിന്നും ആറ് റണ്‍സായിരുന്നു ആ സമയം ബാംഗ്ലൂര്‍ നായകന്റെ സ്‌കോര്‍. 

പിന്നാലെ മൊയിന്‍ അലിയെ മടക്കി വീണ്ടും ഭാജിയുടെ പ്രഹരം എത്തി. തന്റെ പിന്നത്തെ ഓവറില്‍ ഡിവില്ലിയേഴ്‌സിനേയും മടക്കി ബാംഗ്ലൂരിന്റെ കനത്ത നിരാശയിലേക്കാണ് ആദ്യ മത്സരത്തില്‍ തന്നെ ഭാജി തള്ളിയിട്ടത്. ഭാജിക്കൊപ്പം ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും കൂടി ചേര്‍ന്നതോടെ ബാംഗ്ലൂര്‍ ഇന്നിങ്‌സിന് അധികം ആയുസുണ്ടായില്ല. 9 ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com