സിനിമകള്‍ പോലും ഞാന്‍ ഉപേക്ഷിച്ചു, കിങ്‌സ് ഇലവനെ കണ്ടത് സ്വന്തം കുഞ്ഞിനെ പോലെയെന്നും പ്രീതിസിന്റ

താഴെത്തട്ടില്‍ നിന്നും കഴിവുള്ള താരങ്ങള്‍ വളര്‍ന്നു വരുന്നത് കാണുവാനുള്ള താത്പര്യം കൂടിയാണ് എന്നെ ഐപിഎല്ലില്‍ പിടിച്ചു നിര്‍ത്തിയത്
സിനിമകള്‍ പോലും ഞാന്‍ ഉപേക്ഷിച്ചു, കിങ്‌സ് ഇലവനെ കണ്ടത് സ്വന്തം കുഞ്ഞിനെ പോലെയെന്നും പ്രീതിസിന്റ

എന്റെ കുഞ്ഞിനെ പോലെയാണ് ഞാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കണ്ടത്. സിനിമകള്‍ പോലും അതിന് വേണ്ടി ഞാന്‍ ഉപേക്ഷിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒപ്പം നിന്ന വര്‍ഷങ്ങളെ കുറിച്ച് പറയുകയാണ് ടീമിന്റെ സഹ ഉടമ പ്രീതിസിന്റ. 

ഞാന്‍ വിശ്വാസം അര്‍പ്പിച്ചിറങ്ങിയ ആദ്യ സംരഭമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. താഴെത്തട്ടില്‍ നിന്നും കഴിവുള്ള താരങ്ങള്‍ വളര്‍ന്നു വരുന്നത് കാണുവാനുള്ള താത്പര്യം കൂടിയാണ് എന്നെ ഐപിഎല്ലില്‍ പിടിച്ചു നിര്‍ത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവതാരങ്ങള്‍ ഉയര്‍ന്നു വന്ന് മികച്ച കളി പുറത്തെടുക്കുമ്പോള്‍, രാജ്യത്തെ മാറ്റത്തിന്റെ ഭാഗമാണ് ഞാനും എന്ന നിലയില്‍ തോന്നല്‍ വരുമെന്നും പ്രീതിസിന്റെ പറയുന്നു. 

സിനിമയ്ക്കപ്പുറം ജീവിതം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. കായികത്തിലേക്ക് ഇറങ്ങുവാനുള്ള തീരുമാനം ഉത്തമ ബോധ്യത്തോടെയുമായിരുന്നു. ക്രിക്കറ്റിനോടുള്ള താത്പര്യം എന്നിലുണ്ടായത് ഐപിഎല്ലിന്റെ ഭാഗമായതിന് ശേഷം മാത്രമാണെന്നും പ്രീതിസിന്റെ പറഞ്ഞു. 

ഐപിഎല്ലിന്റെ ഭാഗമാകുന്നതിന് മുന്‍പ് ഞാന്‍ ക്രിക്കറ്റ് പേരിന് പോലും കണ്ടിട്ടില്ല. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായതിന് ശേഷം ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഐപിഎല്‍ വിനോദത്തിന് വേണ്ടി മാത്രമല്ല, യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനുള്ള വേദി കൂടിയാണെന്നും പ്രീതിസിന്റെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com