അന്ന് കോഹ് ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും നിഴലിലായിരുന്നു, ഇന്ന് പഞ്ചാബില്‍ ഒന്നാമന്‍ ഞാന്‍; കെ എല്‍ രാഹുല്‍ പറയുന്നു

2016 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 397 റണ്‍സാണ് രാഹുലിന് ബാംഗ്ലൂരിന് വേണ്ടി നേടാനായത്
അന്ന് കോഹ് ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും നിഴലിലായിരുന്നു, ഇന്ന് പഞ്ചാബില്‍ ഒന്നാമന്‍ ഞാന്‍; കെ എല്‍ രാഹുല്‍ പറയുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ കെ.എല്‍.രാഹുലിന് അധികമൊന്നും ചെയ്യാനായിരുന്നില്ല. ആര്‍സിബിയില്‍ ഞാന്‍  കോഹ് ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും നിഴലിനടിയിലായിരുന്നു എന്നും, കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ ഞാനാണ് ഒന്നാമന്‍ എന്നുമാണ് ഇതിന് കാരണമായി രാഹുല്‍ പറയുന്നത്. 

2016 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 397 റണ്‍സാണ് രാഹുലിന് ബാംഗ്ലൂരിന് വേണ്ടി നേടാനായത്. 2017ല്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ കളിക്കാനായില്ല. 2018ല്‍ 11 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ രാഹുലിനെ ടീമിലെത്തിച്ചു. 659 റണ്‍സ് സ്‌കോര്‍ ചെയ്താണ് രാഹുല്‍ പഞ്ചാബിലേക്കുള്ള വരവ് കഴിഞ്ഞ സീസണില്‍ ആഘോഷിച്ചത്. 

2018 എനിക്കൊരു മാന്ത്രീക വര്‍ഷമായിരുന്നു. സന്തുലിതമായ ടീമായിരുന്നു അന്ന്, ഇത്തവണയും അങ്ങിനെ തന്നെയാണ്. ആര്‍സിബിസില്‍ കോഹ് ലിയുടേയും ഡിവില്ലിയേഴ്‌സിന്റേയും നിഴലിലായിുന്നു. എന്നാല്‍ ഇവിടെ ഞാനാണ് ഒന്നാമന്‍. അത് എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. ലോക കപ്പ് വര്‍ഷം എന്നത് മുന്നില്‍ കണ്ട് കൂടുതല്‍ ചിട്ടയോടെയായിരിക്കും ഐപിഎല്ലില്‍ എന്റെ കളിയെന്നും രാഹുല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com