ബാംഗ്ലൂരിന്റെ എല്ലാ ഹോം മത്സരത്തിലും സൈനീകരുടെ സാന്നിധ്യമുണ്ടാകും, സുരക്ഷയ്ക്കല്ല

ബാംഗ്ലൂരിന്റെ ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലേക്കും ഇന്ത്യന്‍ ആര്‍മിയിലെ 60 സൈനീകരെ ക്ഷണിക്കും
ബാംഗ്ലൂരിന്റെ എല്ലാ ഹോം മത്സരത്തിലും സൈനീകരുടെ സാന്നിധ്യമുണ്ടാകും, സുരക്ഷയ്ക്കല്ല

കുട്ടിക്രിക്കറ്റിന്റെ ആഘോഷത്തിന് ഇടയിലും ഇന്ത്യന്‍ സൈനീകരെ ആദരിക്കാന്‍ ഒരുങ്ങി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ബാംഗ്ലൂരിന്റെ ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലേക്കും ഇന്ത്യന്‍ ആര്‍മിയിലെ 60 സൈനീകരെ വീതം
ക്ഷണിക്കും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും, ഭാരതി സിമന്റ്‌സും ചേര്‍ന്നാണ് സൈനീകരെ ആദരിക്കുന്നത്. 

60 സൈനീകര്‍ക്ക് വേണ്ട ടിക്കറ്റില്‍ 20 എണ്ണം വീതം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും, ആര്‍സിബിയും, ഭാരതി സിമന്റ്‌സും ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്യും. ഓസ്‌ട്രേലിയയ്‌ക്കെതിരഹായ റാഞ്ചി ഏകദിനത്തില്‍ സൈനീകരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ നീക്കം. 

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിനായി പണം സമാഹരിക്കുന്നതിനും ബാംഗ്ലൂര്‍ ലക്ഷ്യം വയ്ക്കുന്നു. നേരത്തെ, ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി ബിസിസിഐ 20 കോടി രൂപ സിആര്‍പിഎഫ് വെല്‍ഫെയര്‍ ഫണ്ടിലേക്കും നല്‍കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരത്തിന് ശേഷം 2 കോടി രൂപയും അവര്‍ സിആര്‍പിഎഫ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com