സ്മിത്തിനേയും വാര്‍ണറേയും എങ്ങിനെ ഈ ടീമില്‍ ഉള്‍ക്കൊള്ളിക്കും എന്നറിയില്ല; വലിയ തലവേദനയെന്ന് ഓസീസ് നായകന്‍

എത്ര വലിയ താരമാണ് ടീമിലേക്ക് വരുന്നത് എന്ന് പറഞ്ഞാലും, ഇപ്പോഴത്തെ ടീമില്‍ മാറ്റം വരുത്തുക ബുദ്ധിമുട്ടാണ്
സ്മിത്തിനേയും വാര്‍ണറേയും എങ്ങിനെ ഈ ടീമില്‍ ഉള്‍ക്കൊള്ളിക്കും എന്നറിയില്ല; വലിയ തലവേദനയെന്ന് ഓസീസ് നായകന്‍

വിലക്ക് കഴിഞ്ഞ് എത്തുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇപ്പോഴത്തെ ടീം നന്നായി കളിക്കുന്ന സാഹചര്യത്തിലാണ് ഫിഞ്ച് ഓസ്‌ട്രേലിയന്‍ ടീമിന് മുന്നിലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറയുന്നത്. 

എത്ര വലിയ താരമാണ് ടീമിലേക്ക് വരുന്നത് എന്ന് പറഞ്ഞാലും, ഇപ്പോഴത്തെ ടീമില്‍ മാറ്റം വരുത്തുക ബുദ്ധിമുട്ടാണ്. ആ തീരുമാനം എടുത്ത കഴിയുന്ന ദിവസം, അതൊരു അതിശയകരമായ തീരിമാനവും ആയിരിക്കും. 15 അംഗ സംഘത്തില്‍ നമ്മള്‍ എന്തൊക്കെ ബാലന്‍സ് കൊണ്ടുവരുവാന്‍ ശ്രമിച്ചാലും, ഭാഗ്യക്കേടിന്റെ അംശം അതില്‍ ഉണ്ടാവുമെന്നും ഫിഞ്ച് പറയുന്നു. 

പാകിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയോടെ 2-0ന് പിന്നില്‍ നിന്നതിന് ശേഷം ഓസ്‌ട്രേലിയ പിന്നെ കളിച്ച ആറ് ഏകദിനങ്ങളിലും തുടര്‍ച്ചയായ ജയം നേടി. ഓസ്‌ട്രേലിയയുടെ ഓപ്പണിങ്ങിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങി എത്തുമ്പോള്‍ ഖവാജയെ മാറ്റേണ്ടി വരുമെന്നതാണ് പ്രധാനപ്പെട്ട വിഷയം. 

ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം 609 റണ്‍സാണ് 55.36 എന്ന ബാറ്റിങ് ശരാശരിയില്‍ ഖവാജ നേടിയത്.  എന്നാല്‍ 4,300ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞ വാര്‍ണറെ തിരികെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാതിരിക്കാനും അവര്‍ക്കാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com