99ല്‍ പുറത്താവല്‍ യാദൃശ്ചികതയാണോ? കോഹ് ലിക്കും, പൃഥ്വിക്കും ഇവ ഒരുപോലെ

2013ല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഡല്‍ഹിക്കെതിരെയാണ് കോഹ് ലി 99 റണ്‍സിന് പുറത്തായത്
99ല്‍ പുറത്താവല്‍ യാദൃശ്ചികതയാണോ? കോഹ് ലിക്കും, പൃഥ്വിക്കും ഇവ ഒരുപോലെ

ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് മറികടക്കുന്നതിന്റെ തുമ്പത്ത് വെച്ച് പൃഥ്വി ഷായ്ക്ക് കാലിടറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 99 റണ്‍സിന് പുറത്തായ പൃഥ്വി, കോഹ് ലിക്കൊപ്പമെത്തി. പൃഥ്വിക്ക് മുന്‍പ് സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പുറത്തായ ഇന്ത്യന്‍ താരം വിരാട് കോഹ് ലിയാണ്. 

പൃഥ്വിയും, കോഹ് ലിയും 99 റണ്‍സിന് പുറത്തായിരിക്കുന്നത് ഒരേ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടാണ് ഇരുവര്‍ക്കും നിര്‍ഭാഗ്യം കൊണ്ടുവന്നത്. 2013ല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഡല്‍ഹിക്കെതിരെയാണ് കോഹ് ലി 99 റണ്‍സിന് പുറത്തായത്. 

കൊല്‍ക്കത്തയ്‌ക്കെതിരെ 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തോട് അടുപ്പിച്ചാണ് പൃഥ്വി ഷാ മടങ്ങിയത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലേത് പോലെ തന്നെ അഞ്ച് ബൗണ്ടറികളോടെയാണ് പൃഥ്വി തുടങ്ങിയത്. എന്നാല്‍ വിക്കറ്റ് കളയാതിരിക്കാന്‍ പൃഥ്വി പ്രത്യേകം ശ്രദ്ധിച്ചു. 

30 പന്തില്‍ നിന്നാണ് പൃഥ്വി അര്‍ധ ശതകം തികച്ചത്. പിന്നെയുള്ള 49 റണ്‍സ് വന്നത് 25 പന്തില്‍ നിന്നും. 12 ബൗണ്ടറിയും മൂന്ന് സിക്‌സും പൃഥ്വിയുടെ ബാറ്റില്‍ നിന്നും വന്നു. ശ്രേയസ് അയ്യരുമായി ചേര്‍ന്നുള്ള 89 റണ്‍സ് കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് തുണയായത്. എന്നാല്‍ സ്‌കോര്‍ 90 കടന്നതോടെ പതറിയ പൃഥ്വിക്ക് സെഞ്ചുറി തൊടാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com