ബട്ട്‌ലറെ വീഴ്ത്തിയ വില്യംസണിന്റെ തന്ത്രം, ഇന്ന് ധോനിയും അതേ തന്ത്രം പ്രയോഗിക്കില്ലേ? 

ബട്ട്‌ലറെ സിംഗിള്‍ ഡിജിറ്റില്‍ പുറത്താക്കി കെയിന്‍ വില്യംസണ്‍ ഉപയോഗിച്ച തന്ത്രമുണ്ട് ഇവിടെ ധോനിക്ക് മുന്നില്‍
ബട്ട്‌ലറെ വീഴ്ത്തിയ വില്യംസണിന്റെ തന്ത്രം, ഇന്ന് ധോനിയും അതേ തന്ത്രം പ്രയോഗിക്കില്ലേ? 

ജോസ് ബട്ട്‌ലര്‍ എന്ന ഭീഷണിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോള്‍ ഏതൊരു ടീമിന് മുന്നിലുമെത്തുന്ന വെല്ലുവിളി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ വരുമ്പോള്‍ ചെന്നൈയ്ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നവും ബട്ട്‌ലര്‍ തന്നെയാണ്. എന്നാല്‍, ബട്ട്‌ലറെ സിംഗിള്‍ ഡിജിറ്റില്‍ പുറത്താക്കി കെയിന്‍ വില്യംസണ്‍ ഉപയോഗിച്ച തന്ത്രമുണ്ട് ഇവിടെ ധോനിക്ക് മുന്നില്‍. 

റാഷിദ് ഖാനാണ് ബട്ട്‌ലറെ പുറത്താക്കുന്നതിനുള്ള ചുമതല വില്യംസന്‍ നല്‍കിയത്. റാഷിദ് ഖാന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ബട്ട്‌ലറുടെ വിക്കറ്റ് വീണു. സ്പിന്നിനേക്കാള്‍, പേസര്‍മാര്‍ക്കെതിരെയാണ് ബട്ട്‌ലറുടെ മികച്ച കണക്കുകള്‍. അങ്ങിനെയുള്ളപ്പോള്‍, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ റാഷിദ് ഖാനെ ഇറക്കുമ്പോള്‍ ബട്ട്‌ലര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നമായെന്ന് വ്യക്തം. 

കഴിഞ്ഞ സീസണില്‍ മൂന്ന് വട്ടമാണ് ബട്ട്‌ലറെ റാഷിദ് ഖാന്‍ പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ബട്ട്‌ലറെ പുറത്താക്കുവാന്‍ സ്പിന്നറെയാണ് വിനിയോഗിച്ചത്. മുജീബ് റഹ്മാന്‍ രണ്ട് വട്ടം 2018ല്‍ ബട്ട്‌ലറിന്റെ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഈ സീസണില്‍ മുജീബിന് മുന്നില്‍ ബട്ട്‌ലര്‍ തന്നെ ജയിച്ചിരുന്നു. മുജീബിനെതിരെ 15 പന്ത് നേരിട്ടപ്പോള്‍ 22 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. 

ബട്ട്‌ലര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ ധോനി ഈ തന്ത്രം പ്രയോഗിച്ച് സ്പിന്നറെ കൊണ്ടുവന്നാല്‍ ബട്ട്‌ലറെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ കഴിയും. ഇമ്രാന്‍ താഹിറിനായിരിക്കും ധോനി ഈ ചുമതല നല്‍കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയില്‍ ഒരു തവണ മാത്രമാണ് ട്വന്റി20 ക്രിക്കറ്റില്‍ താഹിറിന് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തുവാന്‍ ആയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com