നെറ്റ്‌സില്‍ പോലും നീ എനിക്ക് ബൗള്‍ ചെയ്യരുത്; ബൂമ്രയോട് അത് വ്യക്തമാക്കിയതായി യുവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 10:08 AM  |  

Last Updated: 04th May 2019 10:08 AM  |   A+A-   |  

yuvibumrah

എതിര്‍ നിരയിലെ ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് ബൂമ്രയുടെ ഓരോ ഡെലിവറിയും വരുന്നത്. ബൂമ്രയുടെ സ്ഥിരത കണ്ട് തങ്ങള്‍ക്ക് നെറ്റ്‌സില്‍ പോലും നീ പന്തെറിയരുത് എന്ന് സഹതാരങ്ങള്‍ പോലും ബൂമ്രയോട് പറയുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. എനിക്കെതിരെ ബൗള്‍ ചെയ്യരുത് എന്ന് ബൂമ്രയോട് താന്‍ പറഞ്ഞതായിട്ടാണ് യുവി പറയുന്നത്. 

നെറ്റ്‌സില്‍ ബൂമ്രയ്‌ക്കെതിരെ ഞാന്‍ ബാറ്റ് ചെയ്യാറില്ല. എനിക്കെതിരെ നെറ്റ്‌സില്‍ പോലും ബൗള്‍ ചെയ്യരുത് എന്നാണ് ഞാന്‍ ബൂമ്രയോട് പറഞ്ഞത്. നിലവിലെ ലോക ക്രിക്കറ്റിലെ മൂന്ന് മുന്‍ നിര ബൗളര്‍മാരെയെടുത്താല്‍ ബൂമ്ര അതിലുണ്ടാവും. ആക്രമിച്ചു കളിക്കുമ്പോഴാണ് ബൂമ്ര ഏറ്റവും മികവ് കാണിക്കുന്നത്. പന്തുകൊണ്ട് അവന്‍ കളി ജയിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബൂമ്രയെന്ന് താന്‍ പറയുമെന്നും യുവരാജ്. 

ഐപിഎല്ലില്‍ മോശം പ്രകടനത്തിലൂടെ കടന്നു പോകുന്ന കുല്‍ദീപ് യാദവിനെ ലോകകപ്പില്‍ അതൊന്നും ബാധിക്കില്ലെന്നും യുവി പറയുന്നു. ഏകദിനത്തിലാണ് കുല്‍ദീപിന് ഈ തിരിച്ചടി നേരിട്ടത് എങ്കില്‍ നമ്മള്‍ ആശങ്കപ്പെടണമായിരുന്നു. എന്നാല്‍ ഇവിടെ അത് ആവശ്യമില്ല. രണ്ട് സ്പിന്നര്‍മാരുമായി കളിക്കുമ്പോഴാണ് നമ്മുടെ ശക്തി. ഇംഗ്ലണ്ടിലും, സൗത്ത് ആഫ്രിക്കയിലും, ഓസ്‌ട്രേലിയയിലും കുല്‍ദീപ് മികവ് കാണിച്ചതായും യുവി ചൂണ്ടിക്കാണിക്കുന്നു.