ഐപിഎല്‍ ഫൈനലിനിടെ ബാറ്റെടുത്ത് എറിഞ്ഞു ; കീറന്‍ പൊള്ളാര്‍ഡിന് പിഴ

മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു സംഭവം
ഐപിഎല്‍ ഫൈനലിനിടെ ബാറ്റെടുത്ത് എറിഞ്ഞു ; കീറന്‍ പൊള്ളാര്‍ഡിന് പിഴ

ഹൈദരാബാദ്:  ഐപിഎല്‍ ഫൈനലിനിടെ അമ്പയറിനെതിരെ പ്രതിഷേധിച്ച മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ റൗണ്ടര്‍ കീറന്‍ പൊള്ളാര്‍ഡിന് പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് താരം പിഴയായി അടയ്‌ക്കേണ്ടി  വരിക. മത്സരത്തിനിടെ അമ്പയറിനോട് കയര്‍ത്ത പൊള്ളാര്‍ഡ് ബാറ്റെടുത്ത് മുകളിലേക്ക് എറിയുകയായിരുന്നു.

മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു സംഭവം. ബ്രാവോ എറിഞ്ഞ മൂന്നാം പന്ത് വൈഡ് ആയിരുന്നു. പക്ഷേ അമ്പയര്‍ വൈഡ് വിളിച്ചില്ല.

 ദേഷ്യം വന്ന പൊള്ളാര്‍ഡ് ബാറ്റ് എടുത്ത് മുകളിലേക്ക് എറിഞ്ഞു. അടുത്ത പന്ത് എറിയാന്‍ ബ്രാവോ വന്നതും ക്രീസില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. എന്താണ് കാര്യമെന്ന് അമ്പയര്‍ വന്ന് തിരക്കിയതും വൈഡ് വിളിക്കാതിരുന്നതിന്റെ പ്രതിഷേധമാണെന്ന് താരം തുറന്നടിക്കുകയും ചെയ്തു. 

അമ്പയറിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന പൊള്ളാര്‍ഡ് ലെവല്‍ ഒന്നില്‍ വരുന്ന കുറ്റമാണ് ചെയ്തത്. റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് പൊള്ളാര്‍ഡിന് പിഴ വിധിച്ചുള്ള നോട്ടീസിലും വ്യക്തമാക്കിയിട്ടുണ്ട്. 

ആവേശപ്പോരാട്ടത്തില്‍ ചെന്നൈയെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. 41 റണ്‍സെടുത്ത പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com