ധോനി നോക്കിയിരിക്കുന്നുണ്ട്, ലക്ഷ്മണിന് വേണ്ടി സച്ചിന്റെ ബൗണ്‍സറുകളും; ക്രിക്കറ്റ് പ്രേമികളിലെ നൊസ്റ്റാള്‍ജിയ ഉണരും!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 05:45 AM  |  

Last Updated: 19th May 2019 05:45 AM  |   A+A-   |  

sachinfs

സച്ചിനും, ലക്ഷ്മണും, ദ്രാവിഡും, ഗാംഗുലിയുമുണ്ടായിരുന്ന ഇന്ത്യയെ കുറിച്ചുള്ള നൊസ്റ്റാള്‍ജിക് ഓര്‍മകള്‍ ആരാധകരിലേക്ക് കൊണ്ടുവരികയാണ് ഇന്ത്യയുടെ മുന്‍ മെന്റല്‍ കണ്ടിഷനിങ് കോച്ച് പാഡി അപ്ടണ്‍. ഇതുവരെ നമുക്ക് മുന്നിലേക്ക് എത്തിയിട്ടില്ലാത്ത സച്ചിന്റേയും ലക്ഷ്മണിന്റേയും വീഡിയോയാണ് അപ്ടണ്‍ പങ്കുവയ്ക്കുന്നത്. 

ബാറ്റുമായി നില്‍ക്കുന്ന ലക്ഷ്മണിന് ബൗണ്‍സര്‍ പ്രാക്ടീസിനായി പന്തെറിഞ്ഞ് നല്‍കുകയാണ് സച്ചിന്‍. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിനുള്ളിലാണ് ഇത്. 2008ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മാച്ചിന് മുന്‍പായിരുന്നു ഇത്. ആ സമയം ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത ധോനിക്ക് മുന്‍പില്‍ നിന്നാണ് ഇവരുടെ പരിശീലനം. 

രണ്ടാം ഇന്നിങ്‌സിലെ സച്ചിന്റെ മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ അന്ന് ജയം പിടിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-0ന് നേടുകയും ചെയ്തു. എന്നാല്‍ ലക്ഷ്മണിന് ആ ടെസ്റ്റ് പരമ്പര അത്ര നല്ലതായിരുന്നില്ല. 37,26,0,15 എന്നീ സ്‌കോറുകള്‍ക്ക് ലക്ഷ്മണ്‍ പുറത്തായി.