എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിലായിരിക്കും, പക്ഷേ അത് ഇന്ത്യയുടെ ഹോം ഗ്രൗണ്ടാണ്; ഇംഗ്ലണ്ടിനെ നമുക്ക് അവിടെ തന്നെ കിട്ടുകയും ചെയ്തു

ടൂര്‍ണമെന്റിലെ ശക്തരെ എഡ്ജ്ബാസ്റ്റണില്‍ കിട്ടിയത് ഇന്ത്യയ്ക്ക് ആശ്വാസമാവും. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്
എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിലായിരിക്കും, പക്ഷേ അത് ഇന്ത്യയുടെ ഹോം ഗ്രൗണ്ടാണ്; ഇംഗ്ലണ്ടിനെ നമുക്ക് അവിടെ തന്നെ കിട്ടുകയും ചെയ്തു

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ രണ്ട് മത്സരങ്ങള്‍ക്കാണ് എഡ്ജ്ബാസ്റ്റണ്‍ വേദിയാവുന്നത്. എതിരാളികളായി എത്തുന്നതാവട്ടെ ആതിഥേയരായ ഇംഗ്ലണ്ടും, അയല്‍ക്കാരായ ബംഗ്ലാദേശും. എന്നാല്‍ ടൂര്‍ണമെന്റിലെ ശക്തരെ എഡ്ജ്ബാസ്റ്റണില്‍ കിട്ടിയത് ഇന്ത്യയ്ക്ക് ആശ്വാസമാവും. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. 

10 മത്സരങ്ങളാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ കളിച്ചത്. ഏഴ് കളികളില്‍ ജയിച്ചപ്പോള്‍ മൂന്നിടത്ത് തോറ്റു. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങിയപ്പോള്‍ മൂന്ന് വട്ടം ജയം ഇന്ത്യയാണ് ജയിച്ചു കയറിയത്. തോറ്റത് ഒരുതവണയും. ബംഗ്ലാദേശിനെതിരെ എഡ്ജ്ബാസ്റ്റണില്‍ കളിച്ച ഒരു കളിയില്‍ ജയം പിടിച്ചതും ഇന്ത്യ. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ജയിച്ചു നില്‍ക്കുന്നത്. 

എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ ബാറ്റിങ്‌

പാകിസ്താനെതിരെ 2017ല്‍ നേടിയ 319 റണ്‍സാണ് എജ്ഡ്ബാസ്റ്റണിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. 

1979ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 190 റണ്‍സിന് പുറത്തായതാണ്് ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം. 

എഡ്ജ്ബാസ്റ്റണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 290 റണ്‍സാണ് ധവാന്‍ നേടിയത്. 

രോഹിത് ശര്‍മ 2017ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 123 റണ്‍സാണ് എഡ്ജ്ബാസ്റ്റണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 

രോഹിത്തിനെ കൂടാതെ രഹാനെയാണ് ഇവിടെ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യന്‍ താരം. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. 

12 അര്‍ധ ശതകങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ നേടിയത്. 

4 അര്‍ധശതകങ്ങള്‍ നേടിയ രാഹുല്‍ ദ്രാവിഡാണ് ഇവിടെ ഏറ്റവും കൂടുതല്‍ അര്‍ധ ശതകങ്ങള്‍ നേടിയ ഇന്ത്യന്‍ താരം. 

പന്തുകൊണ്ടുള്ള കളി

രവീന്ദ്ര ജഡേജയാണ് എഡ്ജ്ബാസ്റ്റണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം. 9 വിക്കറ്റാണ് ജഡേജ ഇവിടെ നേടിയത്. 

1999ല്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗാംഗുലിയുടെ ബൗളിങ് പ്രകടനമാണ് ഇവിടെയൊരു ഇന്ത്യന്‍ താരത്തിന്റെ ഏെറ്റവും മികച്ചത്. 

വിക്കറ്റ് കീപ്പിങ് 

ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ധോനിയാണ് വിക്കറ്റ് കീപ്പിങ്ങില്‍ ഇവിടെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരം. 

ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ്. 2004ല്‍ പാകിസ്താനെതിരെ 3 പുറത്താക്കലുകള്‍ക്കാണ് ദ്രാവിഡ് പങ്കാളിയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com