ഒരേ റൂമിലാണ് ഞാനും ഭാര്യയും, എന്നിട്ടും...ആരാധകരെ ഞെട്ടിച്ച ധോനിയുടെ ട്വീറ്റുകള്‍ 

കളിക്കളത്തില്‍ കത്തിക്കയറിയത് പോലെ സമൂഹമാധ്യമങ്ങളിലും ധോനി കത്തിക്കയറിയിട്ടുണ്ട്
ഒരേ റൂമിലാണ് ഞാനും ഭാര്യയും, എന്നിട്ടും...ആരാധകരെ ഞെട്ടിച്ച ധോനിയുടെ ട്വീറ്റുകള്‍ 

ളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് എംഎസ് ധോനി. വിരമിക്കല്‍ ധോനി എന്ത് തീരുമാനം സ്വീകരിക്കും എന്നത് തന്നെ കാരണം. ഇന്ത്യന്‍ കുപ്പായം അണിഞ്ഞത് മുതല്‍ ധോനി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. കളിക്കളത്തിലെ പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല അത്...അങ്ങനെ ധോനി നിറഞ്ഞു നിന്ന് ആരാധകരെ കൗതുകത്തിലാക്കിയ ഇടമാണ് ട്വിറ്റര്‍.

കളിക്കളത്തില്‍ കത്തിക്കയറിയത് പോലെ സമൂഹമാധ്യമങ്ങളിലും ധോനി കത്തിക്കയറിയിട്ടുണ്ട്. ആരാധകരെ അമ്പരപ്പിച്ച് ധോനിയില്‍ നിന്ന് ചില ട്വീറ്റുകളും വന്നിട്ടുണ്ട്. അങ്ങനെ, ട്വിറ്ററിലെ ഇളക്കിമറിച്ച ധോനിയുടെ അഞ്ച് ട്വീറ്റുകള്‍ ഇവയാണ്...

ആര് ജയിച്ചാലും എനിക്കൊന്നുമില്ല

എല്‍ ക്ലാസിക്കോയുടെ ആരാധകനായിരുന്നു ധോനി. റയല്‍ മാഡ്രിഡ്-ബാഴ്‌സ പോര് 2014ല്‍ വന്നപ്പോഴായിരുന്നു ധോനിയില്‍ നിന്നും ഈ ട്വീറ്റ് എത്തിയത്. ഏത് ടീം ജയിക്കുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല.ഞാന്‍ ഇവിടെ വിനോദത്തിന് വേണ്ടിയാണ് നില്‍ക്കുന്നത് എന്നായിരുന്നു ധോനിയുടെ ട്വീറ്റ്. 

രോഹിത്തിന്റെ ഇരട്ട ശതകത്തിലെ പ്രവചനം

2013ല്‍ ബംഗളൂരുവില്‍ ഓസീസിനെതിരെ രോഹിത് ഇരട്ട ശതകം നേടുമ്പോള്‍ ധോനിയായിരുന്നു നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. ഒരു വര്‍ഷത്തിന് ഇപ്പുറം ഏകദിനത്തില്‍ ഇരട്ട ശതകത്തിലേക്ക് രോഹിത് അടുക്കുന്നതിന് മുന്‍പ് തന്നെ ധോനി അത് പ്രവചിച്ചിരുന്നു. വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ ഉറപ്പായും രോഹിത് 250 അടിക്കും എന്നായിരുന്നു ധോനിയുടെ ട്വീറ്റ്. 

ഞാനും ഭാര്യയും ഒരേ റൂമില്‍, എന്നിട്ടും...

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ധോനിയുടെ ഭാര്യ സാക്ഷി ധോനി. ധോനിയുടേയും സാക്ഷിയുടേയും സിവയുടേയും ജീവിതത്തിലെ നിമിഷങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്...എന്നാലിപ്പോള്‍ സിവയുമൊപ്പമുള്ള നിമിഷങ്ങള്‍ ഒഴിച്ച് ധോനി എന്തെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക വിരളമാണ്. 

പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ധോനി വാചാലനായിരുന്ന സമയമുണ്ട്. അങ്ങനെയൊരു സമയത്താണ് സാക്ഷിയുമായി ബന്ധപ്പെട്ട രസകരമായ ട്വീറ്റ് ധോനിയില്‍ നിന്ന് വന്നത്. ഞാനും എന്റെ ഭാര്യയും ഒരു മുറിയിലുണ്ട്. പക്ഷേ പരസ്പരം ആശയവിനിമയും നടത്തുന്നത് ട്വിറ്ററിലൂടെയാണ്...

റാഞ്ചിയിലെ പാല്‍ വില

ട്വിറ്ററില്‍ സജീവമായിരുന്ന സമയത്താണ് റാഞ്ചിയിലെ പാല്‍ വിലയേയും ധോനി ലക്ഷ്യം വെച്ചത്. 2013ലായിരുന്നു അത്. റാഞ്ചിയില്‍ പലയിടത്തും പാല്‍ വില പലതായതിനെ കുറിച്ചാണ് ധോനി പറഞ്ഞത്. ട്വീറ്റ് ഇങ്ങനെ, നിങ്ങളുടെ വീട്ടില്‍ പാല്‍ക്കാരന്‍ കൊണ്ടുവന്ന് തരുന്ന പാലിന് വില 32 രൂപ. അയാളുടെ ഇടത്തില്‍ പോയി പാല്‍ വാങ്ങിച്ചാല്‍ അപ്പോള്‍ പറയുന്ന വില 34 

ജഡേജയെ സര്‍ ആക്കിയ ട്രോള്‍ മഴ

സര്‍ രവീന്ദ്ര ജഡേജയെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആക്കിയത് ധോനിയാണ്. 2013ലെ ചെന്നൈ-ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരമാണ് ഈ ട്രോള്‍ മഴയ്ക്ക് തുടക്കമിട്ടത്. അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. അവസാന ഡെലിവറിയില്‍ തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി ജഡേജ പുറത്തായി. എന്നാലത് നോബോള്‍ ആയതോടെ ചെന്നൈ ജയം പിടിച്ചു. 

ഈ കളിക്ക് ശേഷമാണ് ധോനി ട്രോള്‍ ആരംഭിച്ചത്. രണ്ട് റണ്‍സ് വേണ്ടപ്പോള്‍ നിങ്ങള്‍ ജഡേജയ്ക്ക് ഒരു ബോള്‍ കൊടുക്കൂ. ഒരു ബോള്‍ ബാക്കി നില്‍ക്കേ ജഡേജ നിങ്ങളെ ജയിപ്പിക്കും...ധോനിയുടെ ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളെ ഒന്നാകെ ഇളക്കി മറിച്ചു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com