'ഗ്രൗണ്ടില്‍ 22 പേര്‍ക്കെതിരെയാണ് ഞാന്‍ കളിച്ചിരുന്നത്'; പാക് ടീമിലെ ഒത്തുകളിയില്‍ അക്തറിന്റെ വെളിപ്പെടുത്തല്‍

'ഗ്രൗണ്ടില്‍ 22 പേര്‍ക്കെതിരെയാണ് ഞാന്‍ കളിച്ചിരുന്നത്'; പാക് ടീമിലെ ഒത്തുകളിയില്‍ അക്തറിന്റെ വെളിപ്പെടുത്തല്‍

'ഒരിക്കലും എനിക്ക് പാകിസ്ഥാനെ വഞ്ചിക്കാന്‍ കഴിയില്ല, ഒത്തുകളി നടത്താനാവില്ല. ആരാണ് ഒത്തുകളിച്ചിരുന്നവര്‍ എന്ന് എല്ലാവര്‍ക്കും അറിയാം'

ഒത്തുകളിയില്‍ ഭാഗമായവര്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ താന്‍ കളിച്ചിരുന്നത് എന്ന് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ഗ്രൗണ്ടില്‍ 22 പേര്‍ക്കെതിരെയാണ് താന്‍ കളിച്ചിരുന്നത്. എതിര്‍ ടീമിലെ 11 പേര്‍ക്കെതിരേയും എന്റെ ടീമിലെ പത്ത് പേര്‍ക്കെതിരേയും, അക്തര്‍ പറയുന്നു.

ഒരിക്കലും എനിക്ക് പാകിസ്ഥാനെ വഞ്ചിക്കാന്‍ കഴിയില്ല, ഒത്തുകളി നടത്താനാവില്ല. ആരാണ് ഒത്തുകളിച്ചിരുന്നവര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. മുഹമ്മദ് അസിഫ് എന്നോട് പറഞ്ഞിട്ടുണ്ട്, ഏതെല്ലാം മത്സരത്തില്‍ എങ്ങനെയെല്ലാമാണ് ഒത്തുകളി നടത്തിയത് എന്ന്, അക്തര്‍ പറഞ്ഞു. 2011ലാണ് ഒത്തുകളില്‍ മുഹമ്മദ് അസീഫും, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീറും ശിക്ഷിക്കപ്പെടുന്നത്. 

എങ്ങനെയാണ് അവര്‍ അവരുടെ കഴിവ് കളഞ്ഞുകുളിച്ചത്. പാകിസ്ഥാന്റെ ടോപ് 2 ബൗളര്‍മാരാണ്. ഇത്തിരി പണത്തിന് വേണ്ടി അവര്‍ സ്വയം വിറ്റു. അവര്‍ ഒത്തുകളിച്ചു എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്ന് അക്തര്‍ പറഞ്ഞു. വാദുവെപ്പ് കേസില്‍ ക്രിക്കറ്റില്‍ നിന്ന് 5 വര്‍ഷത്തെ വിലക്ക് നേരിട്ട് മാറി നില്‍ക്കേണ്ടി വന്നെങ്കിലും മുഹമ്മദ് അമീര്‍ പാകിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com