ഡല്‍ഹിയിലെ ആരോഗ്യ അടിയന്തരാവസ്ഥ; അസ്വസ്ഥതകളില്ല, ഗാംഗുലിക്ക് ഉറപ്പ് നല്‍കി രോഹിത്

2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന് ഇടയില്‍ സമാനമായ ആശങ്ക ഉയര്‍ന്നതും രോഹിത് ചൂണ്ടിക്കാട്ടി. അന്ന് കളിക്കാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ട് നേരിട്ടില്ലെന്നും രോഹിത്
ഡല്‍ഹിയിലെ ആരോഗ്യ അടിയന്തരാവസ്ഥ; അസ്വസ്ഥതകളില്ല, ഗാംഗുലിക്ക് ഉറപ്പ് നല്‍കി രോഹിത്

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 ഡല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്നത് പോലെ തന്നെ കളിക്കാന്‍ തന്റെ ടീം സന്നദ്ധമാണെന്ന് നായകന്‍ രോഹിത് ശര്‍മ ബിസിസിഐയെ അറിയിച്ചു. 

ഔട്ട്‌ഡോര്‍ പരിശീലനത്തില്‍ തടസങ്ങള്‍ നേരിട്ടില്ലെന്നും, ടീം അംഗങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായില്ലെന്നും രോഹിത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ അറിയിച്ചു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന് ഇടയില്‍ സമാനമായ ആശങ്ക ഉയര്‍ന്നതും രോഹിത് ചൂണ്ടിക്കാട്ടി. അന്ന് കളിക്കാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ട് നേരിട്ടില്ലെന്നും രോഹിത് പറയുന്നു.

ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ മരങ്ങള്‍ കഴുകാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒഴിവാക്കിയപ്പോള്‍, ബംഗ്ലാദേശ് താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് വെള്ളിയാഴ്ച പരിശീലനത്തിന് ഇറങ്ങിയത്. 

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടാവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുമ്പോഴും മത്സരം അവസാന നിമിഷം ഉപേക്ഷിക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ക്രിക്കറ്റ് മത്സരത്തിന് വേദിയാക്കാതിരിക്കുക എന്നത് പരിഗണിക്കും എന്ന് ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com