രാജ്‌കോട്ട് ട്വന്റി20 മഹാ ചുഴലിക്കാറ്റ് ഭീഷണിയില്‍; കളി ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്‌

നവംബര്‍ ഏഴിന് രണ്ടാം ട്വന്റി20 നടക്കേണ്ട സമയം, മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗരാഷ്ട്ര മേഖലയില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
രാജ്‌കോട്ട് ട്വന്റി20 മഹാ ചുഴലിക്കാറ്റ് ഭീഷണിയില്‍; കളി ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്‌

അഹമ്മദാബാദ്‌: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണമാണ് വെല്ലുവിളി തീര്‍ത്തത്. രണ്ടാം ട്വന്റി20യിലേക്ക് എത്തുമ്പോള്‍ വില്ലനാവുന്നത് മഹാ ചുഴലിക്കാറ്റ്...സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് രണ്ടാം ട്വന്റി20. 

നവംബര്‍ ഏഴിന് രണ്ടാം ട്വന്റി20 നടക്കേണ്ട സമയം, മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗരാഷ്ട്ര മേഖലയില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഡിയുവില്‍ നിന്ന് തെക്ക് പടിഞ്ഞാറ് 580 കിലോമീറ്റര്‍ അകലെയായും, വെരാവലില്‍ നിന്ന് 550 കിമീറ്റര്‍ അകലെയായുമാണ് മാഹയുടെ സ്ഥാനം. ബുധനാഴ്ച രാത്രി അല്ലെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മഹ ദ്വാരകയ്ക്കും ഡിയുവിനും ഇടയില്‍ കര തൊടുമെന്നാണ് കണക്കാക്കുന്നത്. 

 മഹാ കര തൊടുമ്പോള്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീവ്രവും, അതിതീവ്രവുമായ മഴയാണ് മാഹയെ തുടര്‍ന്ന് സൗരാഷ്ട്രയിലും, തെക്കന്‍ ഗുജറാത്ത് മേഖലകളിലും 6-7 തിയതികളില്‍ പ്രവചിച്ചിരിക്കുന്നത്. ഒമാന്‍ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എങ്കിലും ഗുജറാത്ത് തീരത്തോട് തിരിയുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com