ഇന്നും ഇറക്കാതെ അപമാനിക്കുമോ? നാണക്കേടിലേക്ക് വീഴാതിരിക്കാന്‍ ഇന്ത്യ; അവസാന ട്വന്റി20 ഇന്ന്‌

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ബംഗളൂരുവില്‍ ആദ്യം ബാറ്റ് ചെയ്തപ്പോഴും തോല്‍വിയാണ് ഇന്ത്യന്‍ സംഘത്തെ കാത്തിരുന്നത്
ഇന്നും ഇറക്കാതെ അപമാനിക്കുമോ? നാണക്കേടിലേക്ക് വീഴാതിരിക്കാന്‍ ഇന്ത്യ; അവസാന ട്വന്റി20 ഇന്ന്‌

നാഗ്പൂരില്‍ അവസാന ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ രോഹിത്തിനും സംഘത്തിനും മുകളില്‍ ആശങ്കയുടെ നിഴലുണ്ട്. ഡല്‍ഹി ട്വന്റി20യില്‍ ബംഗ്ലാദേശ് കളിച്ച കളി തന്നെ അതിന് കാരണം. ട്വന്റി20 ലോക പോരിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് നിര്‍ണായകമാണ് പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന മത്സരം. 

ടെസ്റ്റിലും ഏകദിനത്തിലും ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് ട്വന്റി20യില്‍ പിന്നോട്ട് പോക്കാണ്. ബംഗ്ലാദേശിനെതിരെ ഡല്‍ഹിയില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. തോല്‍വിയായിരുന്നു ഫലം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ബംഗളൂരുവില്‍ ആദ്യം ബാറ്റ് ചെയ്തപ്പോഴും തോല്‍വിയാണ് ഇന്ത്യന്‍ സംഘത്തെ കാത്തിരുന്നത്. 

നാഗ്പൂരിലും ടോസ് ഇന്ത്യയ്ക്ക് നിര്‍ണായകമാവും. 2016ലെ ട്വന്റി20 ലോകകപ്പിലും, നിദാഹസ് ട്രോഫിയിലും നേരിട്ട തോല്‍വിക്ക് പകരം വീട്ടാനാവും ഇന്ന് ബംഗ്ലാദേശ് ശ്രമിക്കുക. ടീം കോമ്പിനേഷില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയ സഞ്ജു സാംസണെ കഴിഞ്ഞ രണ്ട് കളിയിലും ഇറക്കിയിട്ടില്ല. 

കെ എല്‍ രാഹുല്‍ തുടര്‍ച്ചയായി രണ്ട് കളികളിലും പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ സഞ്ജുവിനെ മാറ്റി നിര്‍ത്തുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കും. പേസര്‍ ഖലീല് അഹ്മദിനെ മാറ്റ ഷര്‍ദുല്‍ താക്കൂറിനെ കളിപ്പിച്ചേക്കും. കഴിഞ്ഞ രണ്ട് കളിയിലും മോശം പ്രകടനമാണ് ഖലീലില്‍ നിന്ന് വന്നത്. രണ്ട് കളികളിലുമായി എട്ട് ഓവറില്‍ നിന്ന് 81 റണ്‍സാണ് ഖലീല്‍ വഴങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com