പിങ്ക് ബോള്‍ ടെസ്റ്റ് ഒരുക്കം; പന്ത് വെള്ളത്തില്‍ മുക്കി ബംഗ്ലാദേശ് താരങ്ങളുടെ പരിശീലനം

ഇനി വരുന്ന ദിവസങ്ങളിലും വെള്ളത്തില്‍ മുക്കിയ ശേഷമുള്ള പന്ത് ഉപയോഗിച്ചാവും പേസര്‍മാര്‍ പരിശീലനം നടത്തുക എന്നും മെഹ്ദി പറയുന്നു
പിങ്ക് ബോള്‍ ടെസ്റ്റ് ഒരുക്കം; പന്ത് വെള്ളത്തില്‍ മുക്കി ബംഗ്ലാദേശ് താരങ്ങളുടെ പരിശീലനം

ഇന്‍ഡോര്‍: പിങ്ക് ബോള്‍ ടെസ്റ്റിനായി ബംഗ്ലാദേശ് ബൗളര്‍മാര്‍ ഒരുങ്ങുന്ന വിധം വെളിപ്പെടുത്തി സ്പിന്‍ ഓള്‍ റൗണ്ടര്‍ മെഹ്ദി ഹസന്‍. വെള്ളത്തില്‍ മുക്കിയ പന്ത് ഉപയോഗിച്ചാണ് പരിശീലനം എന്നാണ് താരം പറയുന്നത്. 

ഈഡന്‍ ഗാര്‍ഡനില്‍ രാത്രി പകല്‍ ടെസ്റ്റ് അരങ്ങേറുമ്പോള്‍ മഞ്ഞ് വില്ലനായി എത്തിയേക്കുമെന്നത് ആശങ്ക തീര്‍ത്തിരുന്നു. ഈ വെല്ലുവിളി അതിജീവിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം പന്ത് വെള്ളത്തില്‍ മുക്കിയതിന് ശേഷം പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇനി വരുന്ന ദിവസങ്ങളിലും വെള്ളത്തില്‍ മുക്കിയ ശേഷമുള്ള പന്ത് ഉപയോഗിച്ചാവും പേസര്‍മാര്‍ പരിശീലനം നടത്തുക എന്നും മെഹ്ദി പറയുന്നു. 

പിച്ച് ചെയ്തതിന് ശേഷം പിങ്ക് ബോള്‍ വേഗത്തില്‍ കടന്നു പോകുന്നു. കൂടുതല്‍ സ്വിങ്ങും പിങ്ക് ബോളില്‍ ലഭിക്കുന്നുവെന്നും മെഹ്ദി പറയുന്നു. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പ് കഴിയുന്നത്ര പരിശീലനം നേടുകയാണ് ടീമിന്റെ ലക്ഷ്യം. തുടക്കത്തില്‍ പിങ്ക് ബോളില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. പക്ഷേ മുന്‍പോട്ട് പോകുമ്പോള്‍ അത് മാറും. ബാറ്റ്‌സ്മാന്‍ ഇണങ്ങിയതിന് ശേഷം വലിയ ഇന്നിങ്‌സുകള്‍ കളിക്കുക എന്നതാണ് ഇവിടെ പ്രധാനപ്പെട്ടത് എന്നും താരം പറയുന്നു. 

തിങ്കളാഴ്ച മൂന്ന് മണിക്കൂറോളം സമയമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ സെന്റര്‍ വിക്കറ്റില്‍ പരിശീലനം നടത്തിയത്. സ്ലിപ്പിലെ ക്യാച്ചിന് കോച്ച് റസല്‍ ഡോമിങ്ങോ ക്യാച്ചിങ് ഡ്രില്‍സ് നടത്തി. ഇന്‍ഡോര്‍ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍ന്നെങ്കിലും ഇന്‍ഡോറില്‍ തന്നെ ലൈറ്റിനടിയില്‍ പരിശീലനത്തിനായി ഇന്ത്യ, ബംഗ്ലാദേശ് താരങ്ങള്‍ തങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com