പേസിന് മുന്നില്‍ പരുങ്ങി മൂന്ന് പേര്‍ മടങ്ങിയത് സംപൂജ്യരായി; തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന് തിരിച്ചടി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് പരുങ്ങുന്നു
പേസിന് മുന്നില്‍ പരുങ്ങി മൂന്ന് പേര്‍ മടങ്ങിയത് സംപൂജ്യരായി; തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന് തിരിച്ചടി

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് പരുങ്ങുന്നു. ടോസ് നേടി ബാറ്റിങിനിറങ്ങിയ അവര്‍ക്ക് 26 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. 

സാഹചര്യം മുതലെടുത്ത് പന്തെറിഞ്ഞ പേസര്‍മാരായ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് തുടക്കത്തില്‍ തന്നെ ബംഗ്ലാ ബാറ്റിങ് നിരയില്‍ വിള്ളല്‍ വീഴ്ത്തിയത്. ഉമേഷ് രണ്ടും ഇഷാന്ത്, ഷമി എന്നിവര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഓപണര്‍ ഇംറുല്‍ ഖയാസ് (നാല്), ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ്, മുഹമ്മദ് മിഥുന്‍, മുഷ്ഫിഖര്‍ റഹീം എന്നിവരാണ് പുറത്തായത്. മൊമിനുല്‍, മുഹമ്മദ് മിഥുന്‍, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ സംപൂജ്യരായി കൂടാരം കയറി. 21 റണ്‍സുമായി ഓപണര്‍ ഷദ്മന്‍ ഇസ്ലാം ക്രീസിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com