ബ്രിസ്‌ബെയ്‌നില്‍ വാര്‍ണര്‍ ഷോ; സെഞ്ച്വറി; ഓസ്‌ട്രേലിയ കുതിക്കുന്നു

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ അതി ശക്തമായ നിലയിലേക്ക്
ബ്രിസ്‌ബെയ്‌നില്‍ വാര്‍ണര്‍ ഷോ; സെഞ്ച്വറി; ഓസ്‌ട്രേലിയ കുതിക്കുന്നു

ബ്രിസ്‌ബെയ്ന്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ അതി ശക്തമായ നിലയിലേക്ക്. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 240 റണ്‍സില്‍ അവസാനിപ്പിച്ച ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയില്‍.

ഓപണര്‍മാരുടെ മികച്ച പ്രകടനമാണ് ഓസീസിന് തുണയായത്. ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറി നേടിയപ്പോള്‍ സഹ ഓപണര്‍ ജോ ബേണ്‍സ് സെഞ്ച്വറിക്ക് തൊട്ടരികെ വച്ച് പുറത്തായി. ഒപണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 222 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 

ബേണ്‍സ് 97 റണ്‍സില്‍ പുറത്തായി. യാസിര്‍ ഷാ ബേണ്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 

ഫോമിലേക്ക് മടങ്ങിയെത്തിയ വാര്‍ണര്‍ 226 പന്തുകള്‍ നേരിട്ട് 131 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 16 റണ്‍സുമായി ലുബുഷനെയാണ് വാര്‍ണര്‍ക്കൊപ്പം ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com