രണ്ട് സെഷനില്‍ 21 നോബോളുകള്‍, അമ്പയര്‍മാര്‍ ഒന്നുപോലും കണ്ടില്ല; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റ് വിവാദത്തില്‍

കളിയുടെ സംപ്രേക്ഷണാവകാശമുള്ള ചാനല്‍ സെവനാണ് അമ്പയര്‍മാര്‍ കാണാതെ പോയ 21 നോബോളുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്
രണ്ട് സെഷനില്‍ 21 നോബോളുകള്‍, അമ്പയര്‍മാര്‍ ഒന്നുപോലും കണ്ടില്ല; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റ് വിവാദത്തില്‍

ഗബ്ബ: പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റിന് ഇടയില്‍ പാക് ബൗളര്‍മാര്‍ എറിഞ്ഞ നോബോളുകളുടെ എണ്ണം കണ്ട് ഞെട്ടുകയാണ് ക്രിക്കറ്റ് ലോകം. എണ്ണം കൊണ്ട് മാത്രമല്ല, ഇത്രയും നോബോളുകള്‍ അമ്പയര്‍മാര്‍ കാണാതെ പോയതെങ്ങനെ എന്നോര്‍ത്തും ക്രിക്കറ്റ് പ്രേമികള്‍ നെറ്റിചുളിക്കുന്നു. 

മത്സരത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച 21 നോബോളുകളാണ് പാക് ബൗളര്‍മാരില്‍ നിന്ന് വന്നത്. കളിയുടെ സംപ്രേക്ഷണാവകാശമുള്ള ചാനല്‍ സെവനാണ് അമ്പയര്‍മാര്‍ കാണാതെ പോയ 21 നോബോളുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്. ആ 21 നോബോളുകളും ചാനല്‍ സംപ്രേക്ഷണം ചെയ്തു. 

ക്രിക്കറ്റ് അനലിസ്റ്റായ ട്രെന്റ് കോപ്ലാന്‍ഡാണ് സംഭവം പുറത്തെത്തിച്ചത്. ഐസിസിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ച് കോപ്ലാന്‍ഡ് ഈ നോബോളുകളുടെ വീഡിയോ സഹിതം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഒന്നാം ദിനവും ഗബ്ബ ടെസ്റ്റില്‍ നോബോള്‍ വിവാദം ഉടലെടുത്തിരുന്നു. ഓസീസ് പേസ് ബൗളര്‍ പാറ്റ് കമിന്‍സിന്റെ ഡെലിവറിയില്‍ പാക് താരം മുഹമ്മദ് റിസ്വാനെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com