'ഫ്‌ലാറ്റ് പിച്ചില്‍ രണ്ട് സെഞ്ചുറി നേടിയതിന് വീരവാദം വേണ്ട', ഗംഭീറിനെതിരെ കോഹ് ലി ആരാധകര്‍

രോഹിത്തിനെ ഗംഭീര്‍ പ്രശംസിച്ച വിധം കോഹ് ലി ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്
'ഫ്‌ലാറ്റ് പിച്ചില്‍ രണ്ട് സെഞ്ചുറി നേടിയതിന് വീരവാദം വേണ്ട', ഗംഭീറിനെതിരെ കോഹ് ലി ആരാധകര്‍

വിശാഖപട്ടണം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ പ്രശംസിച്ച് ഗൗതം ഗംഭീര്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ താരമാണ് രോഹിത് എന്നാണ് ഗംഭീര്‍ പറയുന്നത്. ഒപ്പം, ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും.

വിശാഖപട്ടണം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സാണ് ഗംഭീര്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സും. എന്നാല്‍ രോഹിത്തിനെ ഗംഭീര്‍ പ്രശംസിച്ച വിധം കോഹ് ലി ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

കോഹ് ലിയെ വിലകുറച്ച് കാണിക്കുകയാണ് രോഹിത്തിനെ അഭിനന്ദിക്കുന്നതിലൂടെ ഗംഭീര്‍ ലക്ഷ്യം വെച്ചത് എന്നാണ് കോഹ് ലിയുടെ ആരാധകര്‍ പറയുന്നത്. യഥാര്‍ഥ്യത്തില്‍ രോഹിത്തിനെ അഭിനന്ദിക്കുകയല്ല, അവിടെ കോഹ് ലിയെ അപമാനിക്കുകയാണ് ഗംഭീര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com