രണ്‍വീറിന്റെ കണ്ണടയില്‍ സിവയ്ക്ക് ആശയക്കുഴപ്പം; നാലര വയസുകാരിയുടെ ശ്രദ്ധയില്‍ അത്ഭുതപ്പെട്ട്‌ ധോനി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th October 2019 10:34 AM  |  

Last Updated: 08th October 2019 10:39 AM  |   A+A-   |  

ranveerziva

 

നാലര വയസുകാരി എത്രമാത്രം ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കുന്നത് എന്നതില്‍ അത്ഭുതം പ്രകടിപ്പിക്കുകയാണ് എംഎസ് ധോനി. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ ഫോട്ടോയില്‍ താരം ധരിച്ചിരിക്കുന്ന സണ്‍ഗ്ലാസ് തിരിച്ചറിഞ്ഞ് തന്റെ പക്കലത് ഉണ്ടെന്ന് ഉറപ്പിച്ച മകള്‍ സിവയാണ് ധോനിയെ അത്ഭുതപ്പെടുത്തിയത്.

ഇന്‍സ്റ്റഗ്രാമിലാണ് സിവയും രണ്‍വീറും ഒരേ പോലെയുള്ള സണ്‍ഗ്ലാസ് അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ ധോനി ഷെയര്‍ ചെയ്തത്. ഫോട്ടോയ്‌ക്കൊപ്പം ധോനി കുറിച്ചത് ഇങ്ങനെ, ''എന്റെ കണ്ണട എന്തിനാണ് രണ്‍വീര്‍ അണിഞ്ഞിരിക്കുന്നത് എന്നതും ചോദിച്ച് സിവ മുകളിലത്തെ നിലയിലേക്ക് പോയി. സമാനമായ സണ്‍ഗ്ലാസ് തന്റെ കയ്യിലുള്ളതുമായി തിരികെ എത്തിയ അവള്‍ പറയുകയാണ്, എന്റെ കണ്ണടകള്‍ എന്റെ കയ്യില്‍ മാത്രമാണ് ഉള്ളതെന്ന്'', ധോനി ട്വിറ്ററില്‍ കുറിക്കുന്നു.

''നാലര വയസ് പ്രായമുള്ളപ്പോള്‍ അതുപോലെ ഗ്ലാസുകള്‍ എനിക്ക് മനസിലാവുമായിരുന്നില്ല. ഇനി രണ്‍വീറിനെ കാണുമ്പോള്‍ സിവ ഉറപ്പായും പറയും, നിങ്ങളുടെ പക്കലുള്ള അതേ കണ്ണട എന്റെ കയ്യിലുമുണ്ടെന്ന്....'' ധോനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി രണ്‍വീറും എത്തി. ഫാഷനിസ്റ്റ സിവ എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്.