'കോഹ്‌ലി ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരം; ആവശ്യങ്ങള്‍ കേള്‍ക്കും; എല്ലാ പിന്തുണയും നല്‍കും'- ഗാംഗുലി

അഴിമതിരഹിതമായ ക്രിക്കറ്റ് ഭരണമായിരിക്കും തന്റെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നടത്തുകയെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി
'കോഹ്‌ലി ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരം; ആവശ്യങ്ങള്‍ കേള്‍ക്കും; എല്ലാ പിന്തുണയും നല്‍കും'- ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ 39ാം അധ്യക്ഷനായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. ബിസിസിഐയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കുന്ന നടപടികള്‍ക്ക് തുടക്കമിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിസിഐയുടെ 39ാം അധ്യക്ഷനായി ചുമതലേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ നായകന്‍ കൂടിയായ ദാദ.  

ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക സ്ഥാനത്താണ് വിരാട് കോഹ്‌ലി. പരസ്പര ബഹുമാനത്തോടെ ഇടപെടും. കോഹ്‌ലിയുമായി നാളെ സംസാരിക്കും. എന്താണ് അദ്ദേഹത്തിന്റെ ആവശ്യങ്ങളെന്ന് കേള്‍ക്കും. സാധ്യമായ എല്ലാ വഴികളിലും അദ്ദേഹത്തിന് ബോര്‍ഡിന്റെ എല്ലാ പിന്തുണയും നല്‍കുമെന്നും ഗാംഗുലി പറഞ്ഞു. 

ചാമ്പ്യന്‍മാര്‍ അത്ര വേഗം അവസാനിപ്പിക്കില്ല. സ്ഥാനത്തുള്ളിടത്തോളം കാലം എല്ലാവര്‍ക്കും ബഹുമാനം നല്‍കുമെന്നും ദാദ പറഞ്ഞു. മുന്‍ നായകന്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചോദ്യത്തോടായിരുന്നു ഗാംഗുലിയുടെ ഈ പ്രതികരണം. 

അഴിമതിരഹിതമായ ക്രിക്കറ്റ് ഭരണമായിരിക്കും തന്റെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നടത്തുക. ബിസിസിഐയുടെ വിശ്വാസ്യത തിരിച്ചു പിടിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പണ്ട് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോഴുള്ള തരത്തില്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com